---
title: "അധ്യാപക പക്ഷത്തെ സൗമ്യ സാന്നിധ്യം ഹരീഷ് കടവത്തൂർ വീണ്ടും കേരള സ്റ്റേറ്റ്  ടീച്ചേഴ്സ് സെന്റർ സംസ്ഥാന  പ്രസിഡണ്ട്"
english_title: "Harish Kadavathur, a gentle presence on the teachers' side, is once again the state president of the Kerala State Teachers' Center."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345183/harish-kadavathur-a-gentle-presence-on-the-teachers-side-is-once-again-the-state-president-of-the-kerala-state-teachers-center"
published_at: "2026-03-02T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a570519ef41_Untitled-7_copy.jpg"
keywords: []
---

# അധ്യാപക പക്ഷത്തെ സൗമ്യ സാന്നിധ്യം ഹരീഷ് കടവത്തൂർ വീണ്ടും കേരള സ്റ്റേറ്റ്  ടീച്ചേഴ്സ് സെന്റർ സംസ്ഥാന  പ്രസിഡണ്ട്

> **Lead Summary:** കടവത്തൂർ:കെ.എസ്.ടി.സി സംസ്ഥാന പ്രസിഡണ്ടായി വീണ്ടും ഹരീഷ് കടവത്തൂരിനെ തിരഞ്ഞെടുത്തു.പൊതു വിദ്യാഭ്യാസം സംസ്ഥാന ക്യു. ഐ. പി അംഗവും ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷൻ വർക്കിംഗ്‌ കമ്മിറ്റി അംഗവുമാണ്. കെ.എസ്.ടി.സി സംസ്ഥാന സമ്മേളനം ഡോ.വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു.

## Article Content

കടവത്തൂർ:കെ.എസ്.ടി.സി സംസ്ഥാന പ്രസിഡണ്ടായി വീണ്ടും ഹരീഷ് കടവത്തൂരിനെ തിരഞ്ഞെടുത്തു.പൊതു വിദ്യാഭ്യാസം സംസ്ഥാന ക്യു. ഐ. പി അംഗവും ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷൻ വർക്കിംഗ്‌ കമ്മിറ്റി അംഗവുമാണ്. കെ.എസ്.ടി.സി സംസ്ഥാന സമ്മേളനം ഡോ.വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസരം ഗത്തെ വർഗീയവത്കരിക്കുന്നത് അപകടകരമാണെന്ന് ആസൂത്രണ ബോർഡംഗം ഡോ. വർഗീസ് ജോർജ് പറഞ്ഞു. കെ.എ സ്.ടി.സി. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടനാമൂല്യങ്ങൾ ഉയർ ത്തിപ്പിടിക്കുന്ന പാഠ്യപദ്ധതിക്കാ ണ് രാഷ്ട്രനിർമാതാക്കൾ രൂപം നൽകിയത്. സമീപകാലത്ത് ഭരണഘടനാമൂല്യങ്ങൾ തിരസ്‌കരി ക്കുന്ന വിഭാഗീയതയും വർഗീയതയും വാണിജ്യവത്കരണവും പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് നടപ്പാക്കുന്നത്. അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡൻ്റ് ഹരീഷ് കടവത്തൂർ അധ്യക്ഷത വഹിച്ചു. ഫ്രെഡറിക് ഡേവിഡ്, പി.പി. രാഗേഷ്, ഇ.കെ. സുനിൽ കുമാർ, പി. രാജേഷ്, ജി. വിഗിത തുടങ്ങിയവർ സംസാരിച്ചു. യാത്ര യയപ്പ് സമ്മേളനം കേരള ആർട്ടിസാൻസ് ഡിവലപ്മെന്റ് കോർപ്പറേഷൻ ബോർഡംഗം എം.കെ. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. ഷാജു വി.എം. രാജ് അധ്യക്ഷത വഹിച്ചു.

ഭാരവാഹികൾ: ഹരീഷ് കടവത്തൂർ (പ്രസി), ബാബു ഒളവറ, പി. കൃഷ്ണകുമാർ, ഡോ. ഫെയ്സി, ഷാജു വി.എം. രാജ്, ബിജു വിജ യൻ, പി.പി.മോഹനൻ(വൈസ് പ്രസിഡൻ്റ്), എം.പ്രിൻസ് (ജന സെക്രട്ടറി), കെ.മനോജ്, എം. ചന്ദ്രബാബു, എ.എ.സന്തോഷ്, എം.പി.വിനോദൻ, ടി.ആന്റോ, ശുഭ ഗിരീഷ് (സെക്രട്ടറി), ജീൻ മൂക്കൻ -തൃശ്ശൂർ(ട്രഷറർ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345183/harish-kadavathur-a-gentle-presence-on-the-teachers-side-is-once-again-the-state-president-of-the-kerala-state-teachers-center)