---
title: "കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഇനി സ്മാർട്ട് ; പുതുതായി പണിത ലാബ് സമുച്ചയം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നാടിന് സമർപ്പിച്ചു."
english_title: "Government Higher Secondary School in Kathiroor Chundangappoy is now smart; newly built lab complex. Education Minister V. Sivankutty dedicated it to the nation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345142/government-higher-secondary-school-in-kathiroor-chundangappoy-is-now-smart-newly-built-lab-complex-education-minister-v-sivankutty-dedicated-it-to-the-nation"
published_at: "2026-03-02T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a54ff1b026f_Untitled-5_copy.jpg"
keywords: []
---

# കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഇനി സ്മാർട്ട് ; പുതുതായി പണിത ലാബ് സമുച്ചയം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നാടിന് സമർപ്പിച്ചു.

> **Lead Summary:** പാനൂർ കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഇനി സ്മാർട്ട് ; പുതുതായി പണിത ലാബ് സമുച്ചയം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നാടിന് സമർപ്പിച്ചു.ഓൺലൈനായാണ് ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചത്.

## Article Content

പാനൂർ കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഇനി സ്മാർട്ട് ; പുതുതായി പണിത ലാബ് സമുച്ചയം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നാടിന് സമർപ്പിച്ചു.ഓൺലൈനായാണ് ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചത്.

നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ ശിലാഫലകം അനാച്ഛാദനം നിർവഹിച്ചു. 2 കോടി 80 ലക്ഷം രൂപ ഉപയോഗിച്ച് 3 നിലകളിലായാണ് ലാബ് സമുച്ചയം നിർമ്മിച്ചത്..പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ സി. സവിത റിപ്പോർട്ട് അവതരിപ്പിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസീത, കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സുജയ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ശോഭ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.വി. കരുണൻ മാസ്റ്റർ, കതിരൂർ ഗ്രാമപഞ്ചായത്ത് അംഗം എ.സജേഷ്, എ.വാസു, പൊന്ന്യം കൃഷ്ണൻ, എൻ. ഹരിന്ദ്രൻ, വി.സത്യലാൽ, ചെറിയാണ്ടി ബഷീർ, വി. ഹരീന്ദ്രൻ, പി.ടി.എ പ്രസിഡണ്ട് എ. വിനോദൻ, എസ്.എം.സി ചെയർമാൻ പി.ചന്ദ്രൻ മാസ്റ്റർ, മദർ പി.ടി.എ പ്രസിഡണ്ട് ടി.ദിവ്യ, ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.വി.ഷനീപ്, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് തോട്ടത്തി, സ്കൂൾ ലീഡർ കെ. ആദിത്യ എന്നിവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൽ കെ.കെ ബാലകൃഷ്ണൻ സ്വാഗതവും സ്കൂൾ പ്രധാനധ്യാപിക എം. ശ്രീരഞ്ജിനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345142/government-higher-secondary-school-in-kathiroor-chundangappoy-is-now-smart-newly-built-lab-complex-education-minister-v-sivankutty-dedicated-it-to-the-nation)