---
title: "തലശേരി റയിൽവേ സ്റ്റേഷനിൽ  വൻ കഞ്ചാവ് വേട്ട ; 3.600 കിലോ കഞ്ചാവ്  പിടികൂടി"
english_title: "Huge cannabis bust at Thalassery railway station; 3,600 kg of cannabis seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345114/huge-cannabis-bust-at-thalassery-railway-station-3600-kg-of-cannabis-seized"
published_at: "2026-03-02T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a538b0befce_Untitled-3_copy.jpg"
keywords: []
---

# തലശേരി റയിൽവേ സ്റ്റേഷനിൽ  വൻ കഞ്ചാവ് വേട്ട ; 3.600 കിലോ കഞ്ചാവ്  പിടികൂടി

> **Lead Summary:** റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് ശേഖരം പിടികൂടി 'തലശ്ശേരി ആർ പി എഫും, എക്സൈസും സംയുക്തമായി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 3 കിലോ 600 ഗ്രാം കഞ്ചാവ് ശേഖരം പിടികൂടി.

## Article Content

റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് ശേഖരം പിടികൂടി 'തലശ്ശേരി ആർ പി എഫും, എക്സൈസും സംയുക്തമായി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 3 കിലോ 600 ഗ്രാം കഞ്ചാവ് ശേഖരം പിടികൂടി.

ഇന്ന് രാവിലെ രണ്ടാം ഫ്ളാറ്റ്  ഫോറത്തിൽ കുയ്യാലി ഭാഗത്തെ കുറ്റിക്കാട്ടിനടുത്ത് ബേഗിൽ സൂക്ഷിച്ച നിലയിലുണ്ട് കഞ്ചാവ് കണ്ടെത്തിയത്. തീവണ്ടി മാർഗ്ഗം കൊണ്ട് വന്നതെന്നാണ് സൂചന.

പരിശോധനക്കിടയിൽ കൊണ്ട് വന്നവർ രക്ഷപ്പെട്ടതായിരിക്കുമെന്നും കരുതുന്നുണ്ട്. സ്റ്റേഷനില സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് റെയിൽവേ സുരക്ഷാ വിഭാഗം.

ആർ പി എഫ് ഓഫീസർമാരായ സുനിൽ കുമാർ. കെ എം.മനോജ് കെ.വി. എക്സൈസ് ഓഫീസർമാരായ ഷിംന പി. ഷാജി സി.പി. തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345114/huge-cannabis-bust-at-thalassery-railway-station-3600-kg-of-cannabis-seized)