---
title: "കടമ്പൂർ ഹൈസ്കൂളിന് സമീപം സ്കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടി യാത്രക്കാരന് പരിക്ക്"
english_title: "A wild boar jumped over a scooter near Kadambur High School, injuring a passenger."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345101/a-wild-boar-jumped-over-a-scooter-near-kadambur-high-school-injuring-a-passenger"
published_at: "2026-03-02T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a533453b4ba_Untitled-1_copy.jpg"
keywords: []
---

# കടമ്പൂർ ഹൈസ്കൂളിന് സമീപം സ്കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടി യാത്രക്കാരന് പരിക്ക്

> **Lead Summary:** കടമ്പൂർ ഹൈസ്ക്കൂളിന് സമീപം സ്കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടി യാത്രക്കാരന് പരിക്ക്. രാജീവ്ജി കൾച്ചറൽ സെൻ്ററിന് സമീപം

## Article Content

കടമ്പൂർ ഹൈസ്ക്കൂളിന് സമീപം സ്കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടി യാത്രക്കാരന് പരിക്ക്. രാജീവ്ജി കൾച്ചറൽ സെൻ്ററിന് സമീപം

ശിവപുരം വീട്ടിൽ ശ്രീനിവാസൻ (60) നാണ് പരിക്കേറ്റത്. സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ് വലത് കാൽ മുട്ടിനും താടി എല്ലിനും പരിക്കേറ്റു. താടിക്ക് 4 സ്റ്റിച്ചുകളുണ്ട്. വീഴ്ചയിൽ താടിയെല്ലും മോണയും കൂട്ടിയിടിച്ച് അണപ്പല്ല് പൊട്ടിയിട്ടുണ്ട് .

ഇന്നലെ കാലത്ത് 7. 15 ഓടെയാണ് സംഭവം. പച്ചക്കറി കൃഷിക്ക് വെള്ളം നനക്കാൻ പോകുന്നതിനിടെയാണ് അപകടം. കടമ്പൂർ നിത്യാനന്ദ വായന ശാല മുതൽ കടമ്പൂർ ഹയർ സെക്കൻ്ററി സ്കൂൾ ഭാഗം വരെ കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീനിവാസൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345101/a-wild-boar-jumped-over-a-scooter-near-kadambur-high-school-injuring-a-passenger)