---
title: "കുത്തുപറമ്പ്  പറമ്പായിയിൽ ബൈക്കും  കാറും  കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം"
english_title: "Accident: Bike and car collide in Kuthuparamba Parambai; Youth dies tragically"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345047/accident-bike-and-car-collide-in-kuthuparamba-parambai-youth-dies-tragically"
published_at: "2026-03-02T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a50a9dc4304_bvbvb.jpg"
keywords: []
---

# കുത്തുപറമ്പ്  പറമ്പായിയിൽ ബൈക്കും  കാറും  കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കുത്തുപറമ്പ്: പറമ്പായിയിൽ നിന്നും കല്ലായി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും അഞ്ചരക്കണ്ടിയിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും മൈലുള്ളി മെട്ട കാർഗിൽ ബസ്റ്റോപ്പിന് സമീപം വെച്ച് കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

## Article Content

കുത്തുപറമ്പ്: പറമ്പായിയിൽ നിന്നും കല്ലായി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും അഞ്ചരക്കണ്ടിയിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും മൈലുള്ളി മെട്ട കാർഗിൽ ബസ്റ്റോപ്പിന് സമീപം വെച്ച് കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.

പറമ്പായി ഫിദ മൻസിൽ കാറാട്ട് ഇബ്രാഹിം ഹാജിയുടെ മകൻ ഫത്താഹ് (21) ആണ് അപകടത്തിൽ മരണപ്പെട്ടത് . പറമ്പായിയിൽ പന്തൽ നിർമ്മാണ തൊഴിലാളിയാണ്. പറമ്പായി യിൽ നിന്നും കല്ലായിയിലുള്ള മാതാവിന്റെ വീട്ടിൽ നോമ്പ് തുറക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായത്. മാതാവ്:  ഫാത്തിമ.സഹാദരങ്ങൾ : ഫസീല,ഫസൽ,ഫിദ .

ഖബറടക്കം ഇന്ന് ഉച്ചക്ക് പറമ്പായി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345047/accident-bike-and-car-collide-in-kuthuparamba-parambai-youth-dies-tragically)