---
title: "സമഗ്ര ശിക്ഷ ചൊക്ലി ബിആർസിയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി  ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ ദ്വിദിന കിഡ്സ് അത് ലറ്റിക്ക് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A two-day Kids Athletic Camp was organized for teachers at the Chambad Indoor Stadium under the leadership of Samagra Shiksha Chokli BRC."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345036/a-two-day-kids-athletic-camp-was-organized-for-teachers-at-the-chambad-indoor-stadium-under-the-leadership-of-samagra-shiksha-chokli-brc"
published_at: "2026-03-02T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a4fbac8f767_Untitled-2_copy.jpg"
keywords: []
---

# സമഗ്ര ശിക്ഷ ചൊക്ലി ബിആർസിയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി  ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ ദ്വിദിന കിഡ്സ് അത് ലറ്റിക്ക് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ചമ്പാട്: ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ ദ്വിദിന കിഡ്സ് അത് ലറ്റിക്ക് ക്യാമ്പ് സംഘടിപ്പിച്ചുചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായാണ് ഉപജില്ലാ തല പരിശീലന ക്യാമ്പ് നടന്നത്.

## Article Content

ചമ്പാട്: ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ ദ്വിദിന കിഡ്സ് അത് ലറ്റിക്ക് ക്യാമ്പ് സംഘടിപ്പിച്ചുചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായാണ് ഉപജില്ലാ തല പരിശീലന ക്യാമ്പ് നടന്നത്.

പ്രൈമറി വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ കായികക്ഷമത, ഏകാഗ്രത, ആരോഗ്യപരമായ ശീലങ്ങൾ എന്നിവ ചെറിയ ക്ലാസുകളിൽ നിന്നു തന്നെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപജില്ലയിലെ 67 ഓളം പ്രൈമറി വിദ്യാലയങ്ങളിലെ അധ്യാപകർക്ക് വിവിധ അത്‌ലറ്റിക് ഇനങ്ങളിലും കളികളിലും പരിശീലനം നൽകുന്നത്.

സമഗ്രശിക്ഷ കേരളവും, പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് കളിയങ്കണം സംഘടിപ്പിച്ചത്. ആദ്യഘട്ടമെന്ന നിലയിൽഎല്ലാ ഇനങ്ങളും പരിശീലിപ്പിക്കാനാവശ്യമായ സ്പോർട്‌സ് & ഗെയിംസ് കിറ്റ് വിദ്യാലയങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.ഈ കിറ്റിലെ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തിയുള്ള ദ്വിദിന അധ്യാപക പരിശീലനമാണ് നടന്നത്.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം നസീർ ഇടവലത്ത് അധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എ. ബാബുരാജ് മുഖ്യാതിഥിയായി.മനേഷ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു.

എച്ച്.എം. ഫോറം കൺവീനർ കെ. റസിയ, ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ പ്രധാനധ്യാപകൻ വി.പി രജിലേഷ് എന്നിവർ സംസാരിച്ചു.

ചൊക്ലി ബി.ആർ.സി സ്‌പെഷ്യൽ എഡ്യൂക്കേറ്റർ പി. ശ്രീലത സ്വാഗതവുംവി.പി വിദ്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345036/a-two-day-kids-athletic-camp-was-organized-for-teachers-at-the-chambad-indoor-stadium-under-the-leadership-of-samagra-shiksha-chokli-brc)