---
title: "പുന്നോൽ പെട്ടിപ്പാലത്ത് വൻ തീപ്പിടുത്തം ; പുകയിൽ മുങ്ങി ദേശീയപാത, ഗതാഗതം നിലച്ചു"
english_title: "Massive fire breaks out in Punnoll Pettipalam; National Highway engulfed in smoke, traffic halted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344988/massive-fire-breaks-out-in-punnoll-pettipalam-national-highway-engulfed-in-smoke-traffic-halted"
published_at: "2026-03-01T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a42523a42bd_Untitled-1_copy.jpg"
keywords: []
---

# പുന്നോൽ പെട്ടിപ്പാലത്ത് വൻ തീപ്പിടുത്തം ; പുകയിൽ മുങ്ങി ദേശീയപാത, ഗതാഗതം നിലച്ചു

> **Lead Summary:** (www.panoornews.in0തലശേരി പുന്നോൽ പെട്ടിപ്പാലത്ത് വൻ തീപ്പിടുത്തം. നേരത്തെ മാലിന്യം നിക്ഷേപിച്ചിരുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ് തീപ്പിടുത്തമുണ്ടായത്. തലശേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

## Article Content

(www.panoornews.in0തലശേരി പുന്നോൽ പെട്ടിപ്പാലത്ത് വൻ തീപ്പിടുത്തം. നേരത്തെ മാലിന്യം നിക്ഷേപിച്ചിരുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ് തീപ്പിടുത്തമുണ്ടായത്. തലശേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

കനത്ത പുകയെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത സ്തംഭനം ഭാഗികമായി നിലച്ചു. ഇരുചക്രവാഹനയാത്രികരും,ബസ് യാത്രികരുമാണ് ഏറെ ബുദ്ധിമുട്ടിലായത്. കനത്ത കടൽക്കാറ്റിനെ തുടർന്ന് തീ മറ്റിടങ്ങളിലേക്കും ആളിപടരുകയാണ്. ഫയർഫോഴ്സും നാട്ടുകാരും തീയണക്കാനുള്ള ഊർജിത ശ്രമത്തിലാണ്. പൊലീസും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344988/massive-fire-breaks-out-in-punnoll-pettipalam-national-highway-engulfed-in-smoke-traffic-halted)