---
title: "സർവ്വം ഭക്തിമയം   ജഗന്നാഥ ക്ഷേത്ര മഹോത്സവത്തിന് ഭക്തി നിർഭര തുടക്കം"
english_title: "Sarvam Bhaktimayam Jagannath Temple Festival begins with devotion"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344902/sarvam-bhaktimayam-jagannath-temple-festival-begins-with-devotion"
published_at: "2026-03-01T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3aa5fefcc4_download_(2).jfif"
keywords: []
---

# സർവ്വം ഭക്തിമയം   ജഗന്നാഥ ക്ഷേത്ര മഹോത്സവത്തിന് ഭക്തി നിർഭര തുടക്കം

> **Lead Summary:** ജഗന്നാഥ ക്ഷേത്രത്തിലെ ഈ വർഷത്തെ ആണ്ടുത്സവം രാത്രി 10-55 ന് കൊടിയേറി. കൊടിയേറ്റ കർമ്മത്തിന് ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രി മുഖ്യ കാർമ്മികനായി. രാത്രി 12.5ന് വെടിക്കെട്ടുണ്ടായി. ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന സന്ദേശം മാനവ ലോകത്തിന് പകർന്നു നൽകിയ ശ്രീനാരായണ ഗുരു പ്രതിഷ്ഠ നിർവ്വഹിച്ച മഹാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച് സാംസ്കാരിക സമ്മേളനങ്ങളും കലാ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

## Article Content

ജഗന്നാഥ ക്ഷേത്രത്തിലെ ഈ വർഷത്തെ ആണ്ടുത്സവം രാത്രി 10-55 ന് കൊടിയേറി. കൊടിയേറ്റ കർമ്മത്തിന് ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രി മുഖ്യ കാർമ്മികനായി. രാത്രി 12.5ന് വെടിക്കെട്ടുണ്ടായി. ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന സന്ദേശം മാനവ ലോകത്തിന് പകർന്നു നൽകിയ ശ്രീനാരായണ ഗുരു പ്രതിഷ്ഠ നിർവ്വഹിച്ച മഹാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച് സാംസ്കാരിക സമ്മേളനങ്ങളും കലാ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

സാംസ്കാരിക സമ്മേളനങ്ങളിൽ അഭിവന്ദ്യരായ സന്ന്യാസി ശ്രേഷ്ഠന്മാർ, മന്ദ്രിമാർ, സ്പീക്കർ, പ്രമുഖ രാഷ്ടിയ, സാമൂഹ്യ നേതാക്കൾ, പോലീസ്മേധാവികൾ തുടങ്ങിയവർ സംബന്ധിക്കും. ക്ഷേത്രത്തിൽ സ്ഥാപിക്കപ്പെട്ട മഹാഗുരുവിന്റെ പഞ്ച ലോഹപ്രതിമക്ക്  99 വർഷം പിന്നിടുകയാണ് .

അടുത്ത വർഷം  100 ആണ്ട് തികയും . ശതവാർഷികം ഒരു വർഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കാനാണ് തീരുമാനം. ഇതിന്റെ പ്രഖ്യാപനം ഉത്സവ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ നടത്തും. മാർച്  12 ന്  വിഗ്രഹ പ്രതിഷ്ട ശതാബ്ദി വിളംബര ഘോഷയാത്ര നടത്തും. 13 ന് വിഗ്രഹ പ്രതിഷ്ഠാ ദിനം ആചരിക്കും.  ഈ വർഷത്തെ ഉത്സവം മാർച്ച് 7 ന് ആറാട്ടോടെ സമാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344902/sarvam-bhaktimayam-jagannath-temple-festival-begins-with-devotion)