---
title: "അഴീക്കൽ ഹാർബറിലെ മത്സ്യതൊഴിലാളിയുടെ കൊല ; പ്രതിയെ വെറുതെ വിട്ട് തലശേരി അഡീ.സെഷൻസ് കോടതി"
english_title: "Murder of fisherman in Azhikkal Harbor; Thalassery Additional Sessions Court acquits accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344868/murder-of-fisherman-in-azhikkal-harbor-thalassery-additional-sessions-court-acquits-accused"
published_at: "2026-02-28T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a310606e7e6_Untitled-1_copy.jpg"
keywords: []
---

# അഴീക്കൽ ഹാർബറിലെ മത്സ്യതൊഴിലാളിയുടെ കൊല ; പ്രതിയെ വെറുതെ വിട്ട് തലശേരി അഡീ.സെഷൻസ് കോടതി

> **Lead Summary:** പാനൂർ : അഴീക്കൽ ഹാർബറിൽ മത്സ്യബോട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളിയെ തലക്കടിച്ച് കൊന്ന കേസിൽ പ്രതിയെ നിരപരാധിയാണെന്ന് കണ്ട് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് കെ എ ഫിലിപ്പ് വിട്ടയച്ചു.

## Article Content

പാനൂർ : അഴീക്കൽ ഹാർബറിൽ മത്സ്യബോട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളിയെ തലക്കടിച്ച് കൊന്ന കേസിൽ പ്രതിയെ നിരപരാധിയാണെന്ന് കണ്ട് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് കെ എ ഫിലിപ്പ് വിട്ടയച്ചു.

2016 മെയ് 19നാണ് കേസിനാസ്‌പദമായ സംഭവം. മത്സ്യത്തൊഴിലാളിയായ കന്യാകു മാരി സ്വദേശി ബിജു ആൻ്റണിയാ(48)ണ് കൊല്ലപ്പെട്ടത്. ബിജുവിന്റെ നാട്ടുകാരനായ ആരോക്ക്യനാണ് കൊലക്ക് ശേഷം മുങ്ങിയത്.

തുടർന്ന് ആറ് വർഷത്തിന് ശേഷം കന്യാകുമാരിക്കടുത്ത് വെച്ചാണ് വളപട്ടണം പോലീസ് ആരോക്ക്യനെ പിടി കൂടിയത്. ഇരുവരും മദ്യപാനത്തിനിടയിൽ പണമിടപാ ടിനെ ചൊല്ലിയുള്ള തർക്കമുണ്ടായി.

ഇതിനിടയിൽ ആരോക്ക്യം ജൻമോൾ എന്ന ബോട്ടിലു ണ്ടായിരുന്ന ജാക്കി ലിവറെ ടുത്ത് ബിജു ആൻ്റണിയെ തലക്കടിച്ച് കൊല്ലുകയും മൃതശരീരം കടലിലേക്ക് എറിയുകയും ചെയ്തു വെന്നാണ് വളപട്ടണം പോലീസിൻ്റെ

കണ്ടെത്തൽ. സി ഐ മാരായ ശ്രീജിത്ത് കൊടേരി, രാജേഷ് മാര്യാംഗലത്ത് തുടങ്ങിയവ രാണ് അന്വേഷണം നടത്തിയത്.

ഈ കേസിൽ 19 സാക്ഷികളെയാണ് വിസ്ത‌രിച്ചത്. പ്രതിക്ക് വേണ്ടി അഭിഭാഷക രായ ആർ മഹേഷ് വർമ്മ, അഖില രാജീവ്, അശ്വിനി കെ പി എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344868/murder-of-fisherman-in-azhikkal-harbor-thalassery-additional-sessions-court-acquits-accused)