---
title: "തെരുവുനായകളുടെ പുനരധിവാസത്തിനായി രണ്ടേക്കർ സ്ഥലം ഏറ്റെടുക്കും, തനിച്ചു താമസിക്കുന്നവർക്കും, വിധവകൾക്കും വിമാനയാത്ര ; ജനപ്രീയ പ്രഖ്യാപനങ്ങളുമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്"
english_title: "Two acres of land will be acquired for the rehabilitation of stray dogs, air travel for those living alone and widows; Panur Block Panchayat budget with popular announcements"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344854/two-acres-of-land-will-be-acquired-for-the-rehabilitation-of-stray-dogs-air-travel-for-those-living-alone-and-widows-panur-block-panchayat-budget-with-popular-announcements"
published_at: "2026-02-28T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2eca190459_Untitled-2_copy.jpg"
keywords: []
---

# തെരുവുനായകളുടെ പുനരധിവാസത്തിനായി രണ്ടേക്കർ സ്ഥലം ഏറ്റെടുക്കും, തനിച്ചു താമസിക്കുന്നവർക്കും, വിധവകൾക്കും വിമാനയാത്ര ; ജനപ്രീയ പ്രഖ്യാപനങ്ങളുമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

> **Lead Summary:** തെരുവുനായകളുടെ ഭീഷണിക്ക് പരിഹാരം കാണാൻ പദ്ധതിയുമായി പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക ബജറ്റ്. തെരുവുനായകളുടെ പുന:രധിവാസത്തിനായി രണ്ടേക്കർ സ്ഥലം ഏറ്റെടുക്കും. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സുധീഷാണ് ബജറ്റ് അവതരിപ്പിച്ചത്.

## Article Content

തെരുവുനായകളുടെ ഭീഷണിക്ക് പരിഹാരം കാണാൻ പദ്ധതിയുമായി പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക ബജറ്റ്. തെരുവുനായകളുടെ പുന:രധിവാസത്തിനായി രണ്ടേക്കർ സ്ഥലം ഏറ്റെടുക്കും. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സുധീഷാണ് ബജറ്റ് അവതരിപ്പിച്ചത്.

അനുദിനം ഭീഷണി സൃഷ്ടിക്കുന്ന തെരുവുനായ ശല്യം പരിഹരിക്കാൻ നായകളുടെ പുനരധിവാസത്തിന് സ്ഥലം കണ്ടെത്താൻ രണ്ടേക്കർ സ്ഥലം ഏറ്റെടുക്കുമെന്നതാണ് ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനം.

ഇതിനായി ആദ്യഘട്ടമായി ബജറ്റിൽ 2 ലക്ഷം വകയിരുത്തി. കണ്ണൂർ ജില്ലയിൽ ആദ്യമായി ശുചി മുറി മാലിന്യ സംസ്കരണ പദ്ധതിക്ക് 6 കോടി വകയിരുത്തിയതും, ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർ, അവിവാഹിതർ, വിധവകൾ എന്നിവരെ തിരഞ്ഞെടുത്ത് വിമാനയാത്ര നടത്തുമെന്നതും ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനങ്ങളാണ്.

വനിതകൾക്ക് സ്വയം തൊഴിൽ സംരംഭത്തിനായി 37,50,000, ലൈഫ് ഭവനപദ്ധതിക്ക് 1,85,00,000, പാനൂർ റെഡ് ചില്ലി പദ്ധതിക്ക് 3,60,000, തുടികൊട്ട് ഭിന്നശേഷി കലാകായിക മേള 18 ലക്ഷം, വനിതകളുടെ കലാകായിക മേള ആരവം 2026 ന് 2 ലക്ഷം, ക്ഷീര വികസന മേഖലക്ക് 17 ലക്ഷം, സ്വയംതൊഴിൽ സംരംഭത്തിന് 40 ലക്ഷം, ആരോഗ്യമേഖലക്ക് 42 ലക്ഷം എന്നിങ്ങനെയാണ് ബജറ്റിലെ മറ്റ് പദ്ധതികൾ.

24,28,68,529 രൂപ വരവും, 23,84,92,000 ചിലവും 43,76,529 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡൻ്റ് എൻ.സുധീഷ് അവതരിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പ്രസീത അധ്യക്ഷയായി. ബി ഡി ഒ - ടി.ഡി തോമസ് സ്വാഗതം പറഞ്ഞു.മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ഹരിദാസ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344854/two-acres-of-land-will-be-acquired-for-the-rehabilitation-of-stray-dogs-air-travel-for-those-living-alone-and-widows-panur-block-panchayat-budget-with-popular-announcements)