---
title: "പശ്ചിമേഷ്യൻ സംഘർഷം ; കരിപ്പൂരിൽ നിന്നുള്ള പ്രധാന ഗൾഫ് സർവീസുകൾ റദ്ദാക്കി"
english_title: "Karippur airport"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344838/karippur-airport"
published_at: "2026-02-28T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2d6657a15c_1001129087.jpg"
keywords: []
---

# പശ്ചിമേഷ്യൻ സംഘർഷം ; കരിപ്പൂരിൽ നിന്നുള്ള പ്രധാന ഗൾഫ് സർവീസുകൾ റദ്ദാക്കി

> **Lead Summary:** പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രധാന ഗൾഫ് സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളാണ് സർവീസുകൾ വേണ്ടെന്ന് വെച്ചത്. ഇതോടെ മലബാറിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടങ്ങി.

## Article Content

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രധാന ഗൾഫ് സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളാണ് സർവീസുകൾ വേണ്ടെന്ന് വെച്ചത്. ഇതോടെ മലബാറിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടങ്ങി.

*കരിപ്പൂരിൽ റദ്ദാക്കിയ പ്രധാന വിമാനങ്ങൾ:*

*ഇൻഡിഗോ*

ഉച്ചയ്ക്ക് 2:05-നുള്ള കരിപ്പൂർ - ദുബൈ സർവീസ്.

വൈകിട്ട് 4:25-നുള്ള കരിപ്പൂർ - ജിദ്ദ സർവീസ്.

നാളെ പുലർച്ചെ 1:35-നുള്ള കരിപ്പൂർ - അബുദാബി സർവീസ്.

*എയർ ഇന്ത്യ*

ഉച്ചയ്ക്ക് 2:10-നുള്ള കരിപ്പൂർ - ദുബൈ സർവീസ്.

രാത്രി 7:40-നുള്ള കരിപ്പൂർ - റിയാദ് സർവീസ്.

രാത്രി 7:50-നുള്ള കരിപ്പൂർ - ജിദ്ദ സർവീസ്.

രാത്രി 8:25-നുള്ള കരിപ്പൂർ - ദമ്മാം സർവീസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344838/karippur-airport)