---
title: "സ്ഫോടക വസ്‌തു പിടിച്ചെടുത്ത കേസിൽ  പ്രതികൾക്ക് തടവും പിഴയും ; ചെറുപ്പറമ്പ് സ്വദേശിയെ വെറുതെ വിട്ടു."
english_title: "Accused sentenced to prison and fine in explosives seizure case; young native acquitted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344804/accused-sentenced-to-prison-and-fine-in-explosives-seizure-case-young-native-acquitted"
published_at: "2026-02-28T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2b9b3239e7_images.jfif"
keywords: []
---

# സ്ഫോടക വസ്‌തു പിടിച്ചെടുത്ത കേസിൽ  പ്രതികൾക്ക് തടവും പിഴയും ; ചെറുപ്പറമ്പ് സ്വദേശിയെ വെറുതെ വിട്ടു.

> **Lead Summary:** സ്ഫോടക വസ്‌തുക്കൾ പിടിച്ചെടുത്ത കേസിലെ പ്രതികൾക്ക് വിവിധ വകുപ്പുകൾ പ്രകാരം തടവും, പിഴയും കോടതി വിധിച്ചു. തില്ലങ്കേരി ആലച്ചിയിലെ ശ്രീജി , സീന നിവാസിൽ സുകുമാരൻ എന്നിവരെയാണ് സ്‌ഫോടക വസ്തു നിയമ പ്രകാരം ശിക്ഷിച്ചത്. രണ്ട് വർഷം വീതം തടവിനും, 25000 രൂപ പിഴ യുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവ്. അനുഭവിക്കണം. മൂന്നാം പ്ര തിയും പ്രതികളിൽ സ്ഫോടക വസ്‌തുക്കൾ എത്തിച്ചു നൽകിയതായി പോലീസ് കണ്ട ത്തിയ ചെറുപ്പറമ്പ് ചാലുപ്പറമ്പത്ത് സി. പി ഷാജി യെ കുറ്റക്കാരനല്ലെന്ന് കണ്ട് കോട നി വെറുതെ വിട്ടു.

## Article Content

സ്ഫോടക വസ്‌തുക്കൾ പിടിച്ചെടുത്ത കേസിലെ പ്രതികൾക്ക് വിവിധ വകുപ്പുകൾ പ്രകാരം തടവും, പിഴയും കോടതി വിധിച്ചു. തില്ലങ്കേരി ആലച്ചിയിലെ ശ്രീജി , സീന നിവാസിൽ സുകുമാരൻ എന്നിവരെയാണ് സ്‌ഫോടക വസ്തു നിയമ പ്രകാരം ശിക്ഷിച്ചത്. രണ്ട് വർഷം വീതം തടവിനും, 25000 രൂപ പിഴ യുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവ്. അനുഭവിക്കണം. മൂന്നാം പ്ര തിയും പ്രതികളിൽ സ്ഫോടക വസ്‌തുക്കൾ എത്തിച്ചു നൽകിയതായി പോലീസ് കണ്ട ത്തിയ ചെറുപ്പറമ്പ് ചാലുപ്പറമ്പത്ത് സി. പി ഷാജി യെ കുറ്റക്കാരനല്ലെന്ന് കണ്ട് കോട നി വെറുതെ വിട്ടു.

തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജ് വിമൽ ജെ യാണ് വിധി പ്രസ്താവിച്ചത്. 2010 ജൂൺ 21 ന് പകൽ 11.30 ഓടെ കീഴ്‌പള്ളി എടൂർ റോഡിൽ മാർഗ്ഗ തടസ്സം സൃഷ്ടിക്കും വിധം നിർത്തിയിട്ട ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള കാർ അതുവഴി വരികയായിരുന്ന എസ്. ഐ സുശാന്ത് കെ എസ് പരിശോധന നടത്തിയപ്പോഴാണ് കാറിൽ അനധികൃതമായി കടത്തിക്കൊണ്ടുവരികയായിരുന്ന ജലാറ്റിൻ സ്റ്റിക്കുകളും, 64 ഇലക്ട്രിക് ഡിറ്റനേറ്ററുകളും കണ്ടെത്തിയത്. ഒന്നാം പ്രതിയെ കസ്റ്റഡിയിൽ എടുത്തതിനു ശേഷം സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട രണ്ടാം പ്രതിയെ പോലീസ് പിന്നീട് അറസ്റ്റു ചെയ്യു കയുമായിരുന്നു.

കേസിൽ ആറളം എസ് ഐ മാരായിരുന്ന ടി. എസ്. ശ്രീജിത്ത്, പൈലി പി. ഒ, ഫിലിപ്പോസ് എം. പി എന്നിവർ അനേഷണം നടത്തി എസ്. ഐ സജിത്ത് എം. കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ രേഷ്‌മ ഹാജരായി 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344804/accused-sentenced-to-prison-and-fine-in-explosives-seizure-case-young-native-acquitted)