---
title: "തലശേരി ജനറലാശുപത്രി കോമ്പൗണ്ടിൽ  മാലിന്യങ്ങൾ തീയിട്ടു ; രാവിലെ  മീൻ മാർക്കറ്റിലെത്തിയ പലർക്കും ദേഹാസാസ്ഥ്യം"
english_title: "Garbage set on fire in Thalassery General Hospital compound; many people who visited the fish market this morning fell ill"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344774/garbage-set-on-fire-in-thalassery-general-hospital-compound-many-people-who-visited-the-fish-market-this-morning-fell-ill"
published_at: "2026-02-28T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2a4f317a97_Untitled-4_copy.jpg"
keywords: []
---

# തലശേരി ജനറലാശുപത്രി കോമ്പൗണ്ടിൽ  മാലിന്യങ്ങൾ തീയിട്ടു ; രാവിലെ  മീൻ മാർക്കറ്റിലെത്തിയ പലർക്കും ദേഹാസാസ്ഥ്യം

> **Lead Summary:** തലശേരി: തലശേരി ജനറലാശുപത്രി കോമ്പൗണ്ടിൽ ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മാലിന്യങ്ങൾക്ക് തീയിട്ടത്. പുകഞ്ഞു കത്താൻ തുടങ്ങിയതോടെ സമീപത്തെ മീൻ മാർക്കറ്റിൽ എത്തിയ പലർക്കും ദേഹാസാസ്ഥ്യമുണ്ടായി.

## Article Content

തലശേരി: തലശേരി ജനറലാശുപത്രി കോമ്പൗണ്ടിൽ ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മാലിന്യങ്ങൾക്ക് തീയിട്ടത്. പുകഞ്ഞു കത്താൻ തുടങ്ങിയതോടെ സമീപത്തെ മീൻ മാർക്കറ്റിൽ എത്തിയ പലർക്കും ദേഹാസാസ്ഥ്യമുണ്ടായി.

ഓട്ടോസ്റ്റാൻ്റിലെ ഡ്രൈവർമാർക്കും പുക അസ്വസ്ഥതകളുണ്ടാക്കി. ആരാണ് തീയിട്ടതെന്ന് വ്യക്തമായിട്ടില്ല. ആശുപത്രിയിലെ രോഗികൾക്കും പുക വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ടാകാമെന്ന് മീൻ മാർക്കറ്റിലെത്തിയ പി.പി രജിത് കുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344774/garbage-set-on-fire-in-thalassery-general-hospital-compound-many-people-who-visited-the-fish-market-this-morning-fell-ill)