---
title: "തവനൂരിലും പ്രശ്നക്കാരൻ ; കൊടിസുനിയുടെ  ജയിൽ മാറ്റം നടക്കാത്തതിൽ ഉദ്യോഗസ്ഥർക്ക് അതൃപ്തി."
english_title: "Troublemaker in Tavanur too; officials unhappy with Kodisuni's prison transfer not taking place."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344764/troublemaker-in-tavanur-too-officials-unhappy-with-kodisunis-prison-transfer-not-taking-place"
published_at: "2026-02-28T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a29cb15317f_Untitled-2_copy.jpg"
keywords: []
---

# തവനൂരിലും പ്രശ്നക്കാരൻ ; കൊടിസുനിയുടെ  ജയിൽ മാറ്റം നടക്കാത്തതിൽ ഉദ്യോഗസ്ഥർക്ക് അതൃപ്തി.

> **Lead Summary:** ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിൽ നിന്നു മാറ്റണമെന്ന ആവശ്യത്തിൽ നടപടിയെടുക്കാ തെ ജയിൽ വകുപ്പ്.നിരന്തരം പ്രശ്നക്കാരനായ കൊടി സുനിയുടെ ജയിൽമാറ്റത്തിൽ അനുകൂല നടപടിയെടുക്കാത്തതിൽ അസംതൃപ്തരാണ് തവനൂർ സെൻട്രൽ ജയിലിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ.

## Article Content

ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിൽ നിന്നു മാറ്റണമെന്ന ആവശ്യത്തിൽ നടപടിയെടുക്കാ തെ ജയിൽ വകുപ്പ്.നിരന്തരം പ്രശ്നക്കാരനായ കൊടി സുനിയുടെ ജയിൽമാറ്റത്തിൽ അനുകൂല നടപടിയെടുക്കാത്തതിൽ അസംതൃപ്തരാണ് തവനൂർ സെൻട്രൽ ജയിലിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ.

ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽക്കഴിഞ്ഞിരുന്ന കൊടി സുനിയെ 2023 നവംബർ ഒൻപതിനാണ് ആദ്യമായി തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയത്. കവിയൂരിലെ അതിസുരക്ഷാ ജയിലിൽ സഹതടവുകാരുമായി ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതാ യിരുന്നു കാരണം.

ജയിലിൽ മൊബൈൽഫോൺ ഉപയോഗിച്ചതി നും ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചതിനും സുനിക്കെതിരേ കേസുണ്ട്. ജയിൽ ഉദ്യോഗസ്ഥരെ മർദിച്ച കേസിലും പ്രതിയാണ് സുനി. തവനൂരിലെത്തിയിട്ടും കൊടി സുനിയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായില്ല.

ന്യൂമാഹി ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കായി ജനുവരി 29-ന് കൊടി സുനിയെ തവനൂർ ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു.

വിചാരണയ്ക്കായി തലശ്ശേരി കോടതിയിൽ കൊണ്ടു പോകുന്നതിനിടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിച്ചപ്പോൾ പാർക്കിങ് സ്ഥലത്ത് സഹതടവുകാരോടൊപ്പം മദ്യപിക്കുന്ന സി.സി.ടി.വി. ദൃശ്യം പുറത്തുവന്നതോടെ കൊടി സുനിയുടെ പേരിൽ പോലീസ് കേസെടുത്തിരുന്നു.

ഇതേത്തുടർന്നാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വീണ്ടും തവനൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344764/troublemaker-in-tavanur-too-officials-unhappy-with-kodisunis-prison-transfer-not-taking-place)