---
title: "ആറളത്ത് കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണം ; സണ്ണി ജോസഫ് എംഎല്‍എ"
english_title: "Government should provide immediate financial assistance to the family of Aneesh, who was killed in a wild elephant attack in Aralam; Sunny Joseph MLA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344718/government-should-provide-immediate-financial-assistance-to-the-family-of-aneesh-who-was-killed-in-a-wild-elephant-attack-in-aralam-sunny-joseph-mla"
published_at: "2026-02-28T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a27d4ad578d_69a27740b98c7_download_(18).jpeg"
keywords: []
---

# ആറളത്ത് കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണം ; സണ്ണി ജോസഫ് എംഎല്‍എ

> **Lead Summary:** കണ്ണൂർ : ആറളത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മനുഷ്യ ജീവൻ കൂടി പൊലിഞ്ഞതില്‍ ജനങ്ങള്‍ക്കുള്ള വേദനയിലും ഉത്കണ്ഠയിലും പങ്കുചേരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.വനംവകുപ്പ് അധികാരികളും ആറളംഫാം ഉദ്യോഗസ്ഥരും പട്ടികജാതി ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി നടപടി സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യം ഉന്നയിച്ചതാണ്.

## Article Content

കണ്ണൂർ : ആറളത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മനുഷ്യ ജീവൻ കൂടി പൊലിഞ്ഞതില്‍ ജനങ്ങള്‍ക്കുള്ള വേദനയിലും ഉത്കണ്ഠയിലും പങ്കുചേരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.വനംവകുപ്പ് അധികാരികളും ആറളംഫാം ഉദ്യോഗസ്ഥരും പട്ടികജാതി ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി നടപടി സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യം ഉന്നയിച്ചതാണ്.

കാട്ടാനശല്യം തടയുന്നതിനായി കഴിഞ്ഞ ദിവസങ്ങളില്‍ വനംവകുപ്പ് അധികൃതരുടെ യോഗം ചേർന്ന് ആർആർടി സംഘത്തെ കൂടുതല്‍ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വനമതില്‍ നിർമ്മിക്കുന്നതിലുള്ള കാലതാമസത്തിലുള്ള ആശങ്കയും രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. നേരത്തെയും ഇത്തരത്തില്‍ കാട്ടനാ ആക്രമണം ഉണ്ടാകുമ്പോള്‍ അത് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി ഉള്‍പ്പെടെ ഉറപ്പുനല്‍കിയതാണ്. എന്നാല്‍ അതൊന്നും പാലിക്കപ്പെടുന്നില്ല. കാട്ടാന ആക്രമണവും വന്യമൃശ ശല്യവും പ്രതിരോധിക്കാൻ അടിയന്തര നടപടി ഉണ്ടാകണം. കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സർക്കാർ നല്‍

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344718/government-should-provide-immediate-financial-assistance-to-the-family-of-aneesh-who-was-killed-in-a-wild-elephant-attack-in-aralam-sunny-joseph-mla)