---
title: "പാനൂരിൽ  അനധികൃത ക്വാറികൾക്കെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസ് ; ചെണ്ടയാട് സ്വദേശികളായ പ്രതികൾക്ക് 17 വർഷം തടവും, 91,000 രൂപ പിഴയും"
english_title: "Case of attempted murder of a youth who formed an action committee against illegal quarries in Panur; Accused, natives of Chendayad, sentenced to 17 years in prison and fined Rs. 91,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344660/case-of-attempted-murder-of-a-youth-who-formed-an-action-committee-against-illegal-quarries-in-panur-accused-natives-of-chendayad-sentenced-to-17-years-in-prison-and-fined-rs-91000"
published_at: "2026-02-27T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1c9fceec2a_images.jfif"
keywords: []
---

# പാനൂരിൽ  അനധികൃത ക്വാറികൾക്കെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസ് ; ചെണ്ടയാട് സ്വദേശികളായ പ്രതികൾക്ക് 17 വർഷം തടവും, 91,000 രൂപ പിഴയും

> **Lead Summary:** (www.panoornews.in0നിയമ വിരുദ്ധ മായി പ്രവർത്തിച്ചു വന്ന ക്വാറികളിൽ നിന്നും പാറ പൊട്ടിക്കുമ്പോൾ അടുത്തുള്ള വീടുകൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിക്കുന്നതിനാൽ ഇത്തരം ക്വാറികൾക്കെതിരെ ആക്ഷൻ കമ്മറ്റി ഉണ്ടാക്കി പ്രതികരിച്ചതിലുള്ള വിരോധത്തിൽ യുവാവിനെ ബൈക്ക് തടഞ്ഞിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതികൾക്ക് 17 വർഷവും, ഒരു മാസവും തടവും, 91,000 രൂപ പിഴയും ശിക്ഷ വിധിച്ച് വിചാരണ കോടതി.

## Article Content

(www.panoornews.in0നിയമ വിരുദ്ധ മായി പ്രവർത്തിച്ചു വന്ന ക്വാറികളിൽ നിന്നും പാറ പൊട്ടിക്കുമ്പോൾ അടുത്തുള്ള വീടുകൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിക്കുന്നതിനാൽ ഇത്തരം ക്വാറികൾക്കെതിരെ ആക്ഷൻ കമ്മറ്റി ഉണ്ടാക്കി പ്രതികരിച്ചതിലുള്ള വിരോധത്തിൽ യുവാവിനെ ബൈക്ക് തടഞ്ഞിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതികൾക്ക് 17 വർഷവും, ഒരു മാസവും തടവും, 91,000 രൂപ പിഴയും ശിക്ഷ വിധിച്ച് വിചാരണ കോടതി.

അസി. സെഷൻസ് ജഡ്‌ജ് എം.ശ്രുതിയാണ് ശിക്ഷ വിധിച്ചത്. ചെണ്ടയാട് നുച്ഛിയാട്ടെ ട്രിപ്പർ ലോറി ഡ്രൈവർ എൻ. ബാലചന്ദ്രൻ (47), നുള്ളിക്കണ്ടിയിൽ പച്ചക്കുട്ടൻ എന്ന എം.കെ. ഷിജിത്ത് (35) എന്നിവരെയാണ് ശിക്ഷിച്ചത്. 2016 മെയ് 30 ന് രാത്രി ചെണ്ടയാട് ഗുരുദേവ സ്‌മാര യു.പി.സ്കൂളിനടുത്ത് വെച്ചാണ് കേസിനാസ്‌പദമായ സംഭവം.

ചെണ്ടയാട് പ്രദേശത്ത് പ്രവർത്തിച്ചു വന്ന അനധികൃതമാ യ ക്വാറികൾക്കെതിരെ ആക്ഷൻ കമ്മറ്റിക്ക് നേതൃത്വം നൽകിയ പുത്തൂർ ചെണ്ടയാട്ടെ കാരപ്പറമ്പത്ത് വീട്ടിൽ കെ.പി. ദിനേശനെ (58) പ്രതികൾ ബൈക്കിൽ വീട്ടിലേക്ക് പോകവെ വഴിയിൽ തടഞ്ഞിട്ട് ഇരുമ്പുവടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

കൈകൾക്കും, കാലിനും, തലക്കും ഗുരുതരമായി പരിക്കേറ്റ ദിനേശൻ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളോളം ചികിൽസയിലുമായിരുന്നു. പിഴത്തുക പ്രതിക്ക് നൽകണം. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ.സി. പ്രകാശനാണ് ഹാജരായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344660/case-of-attempted-murder-of-a-youth-who-formed-an-action-committee-against-illegal-quarries-in-panur-accused-natives-of-chendayad-sentenced-to-17-years-in-prison-and-fined-rs-91000)