---
title: "കൂത്തുപറമ്പിൽ മകന്റെ വിവാഹം ക്ഷണിക്കാനിറങ്ങിയ വീട്ടമ്മ നിയന്ത്രണം വിട്ട കാറിടിച്ച്  മരിച്ചു ; ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ"
english_title: "A housewife who was on her way to invite her son to his wedding in Koothuparamba died after being hit by a car that went out of control; her husband was hospitalized with injuries."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344604/a-housewife-who-was-on-her-way-to-invite-her-son-to-his-wedding-in-koothuparamba-died-after-being-hit-by-a-car-that-went-out-of-control-her-husband-was-hospitalized-with-injuries"
published_at: "2026-02-27T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1689f4632b_69a1649fb77ca_accident_kannur.jpg"
keywords: []
---

# കൂത്തുപറമ്പിൽ മകന്റെ വിവാഹം ക്ഷണിക്കാനിറങ്ങിയ വീട്ടമ്മ നിയന്ത്രണം വിട്ട കാറിടിച്ച്  മരിച്ചു ; ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ

> **Lead Summary:** മകന്റെ വിവാഹം ക്ഷണിക്കാനായി ഭർത്താവിനൊപ്പം നടന്നുപോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു. കൂത്തുപറമ്പ് മെരുവമ്പായി പള്ളിക്കുന്നിൽ വീടിനു സമീപത്തുവച്ചാണ് നിയന്ത്രണംവിട്ട കാറിടിച്ച് പള്ളിക്കുന്ന് വള്ളിൽ ഹൗസിൽ പ്രേമി മരിച്ചത്. ഇന്നു രാവിലെ ഏഴേകാലോടൊയായിരുന്നു അപകടം.

## Article Content

മകന്റെ വിവാഹം ക്ഷണിക്കാനായി ഭർത്താവിനൊപ്പം നടന്നുപോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു. കൂത്തുപറമ്പ് മെരുവമ്പായി പള്ളിക്കുന്നിൽ വീടിനു സമീപത്തുവച്ചാണ് നിയന്ത്രണംവിട്ട കാറിടിച്ച് പള്ളിക്കുന്ന് വള്ളിൽ ഹൗസിൽ പ്രേമി മരിച്ചത്. ഇന്നു രാവിലെ ഏഴേകാലോടൊയായിരുന്നു അപകടം.

മകന്റെ വിവാഹം ക്ഷണിക്കാൻ വേണ്ടി ഭർത്താവിനൊപ്പം റോഡിലൂടെ നടന്നു പോവുകയായിരുന്നു. കൂത്തുപറമ്പ് ഭാഗത്തുനിന്നു മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഇരുവരെയും ഇടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ് അച്യുതന്റെ പരുക്ക് സാരമുള്ളതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാർച്ച് എട്ടിനാണ് ഇവരുടെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344604/a-housewife-who-was-on-her-way-to-invite-her-son-to-his-wedding-in-koothuparamba-died-after-being-hit-by-a-car-that-went-out-of-control-her-husband-was-hospitalized-with-injuries)