---
title: "ഉദ്ഘാടനം കഴിഞ്ഞ് 4 മാസമായപ്പോഴേക്കും  ചെറുവാഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രം കെട്ടിടത്തിന് വിള്ളൽ ; അറ്റകുറ്റപണിക്കെത്തിയ കരാറുകാരനെ തടഞ്ഞ് യുഡിഎഫ് "
english_title: "4 months after inauguration, Cheruvanchery Community Health Center building has cracks; UDF blocks contractor from repairing it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344566/4-months-after-inauguration-cheruvanchery-community-health-center-building-has-cracks-udf-blocks-contractor-from-repairing-it"
published_at: "2026-02-27T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a14aad42649_Untitled-3_copy.jpg"
keywords: []
---

# ഉദ്ഘാടനം കഴിഞ്ഞ് 4 മാസമായപ്പോഴേക്കും  ചെറുവാഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രം കെട്ടിടത്തിന് വിള്ളൽ ; അറ്റകുറ്റപണിക്കെത്തിയ കരാറുകാരനെ തടഞ്ഞ് യുഡിഎഫ് 

> **Lead Summary:** ഏറെ കൊട്ടിഘോഷിച്ച് മൂന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ചെറുവാഞ്ചേരി സാമൂഹ്യാരോഗ്യകേന്ദ്രം കെട്ടിടത്തിന് വിള്ളൽ.2025 നവംബർ മൂന്നിനാണ് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. കെട്ടിടത്തിന്റെ ചുമരുകൾക്കാണ് വലിയ തോതിൽ വിള്ളൽ വീണത്. 3 കോടി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ കെട്ടിടം പണിതത്.

## Article Content

ഏറെ കൊട്ടിഘോഷിച്ച് മൂന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ചെറുവാഞ്ചേരി സാമൂഹ്യാരോഗ്യകേന്ദ്രം കെട്ടിടത്തിന് വിള്ളൽ.2025 നവംബർ മൂന്നിനാണ് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. കെട്ടിടത്തിന്റെ ചുമരുകൾക്കാണ് വലിയ തോതിൽ വിള്ളൽ വീണത്. 3 കോടി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ കെട്ടിടം പണിതത്.

ചുമരുകൾ പ്ലാസ്റ്ററിംങ്ങ് ചെയ്തതെല്ലാം പൊളിഞ്ഞ് വീണ നിലയിലാണ്. ചുമരിലെ ചില ഭാഗങ്ങൾ പിളർന്നിട്ടുണ്ട്. ഉദ്ഘാടനം തകൃതിയായി കഴിഞ്ഞെങ്കിലും ഇതേവരെയും ഈ കെട്ടിടം പ്രവർത്തനത്തിനായി തുറന്നിരുന്നില്ല. ഇന്നലെ രാവിലെ കെട്ടിടം റിപ്പയർ ചെയ്യാനെത്തിയ കരാറുകാരനെ സംഘടിച്ചെത്തിയ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. അശാസ്ത്രീയമായി നിർമാണം നടത്തിയ കെട്ടിടത്തിന് അനുമതി നൽകിയ എ.ഇ സ്ഥലത്തെത്തി വിശദീകരണം നൽകിയാൽ മാത്രമേ റിപ്പയർ പ്രവർത്തി നടത്താൻ അനുവദിക്കൂവെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞു. പ്രതിഷേധത്തിന് നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സിക്രട്ടറി സി.കെ. സഹജൻ, യുഡിഎഫ് പാട്യം പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ.കെ. പവിത്രൻ , കൂത്ത്പറമ്പ് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ചെറുവാഞ്ചേരി, നാഷണൽ ജനതാദൾ കൂത്ത്പറമ്പ് മണ്ഡലം സിക്രട്ടറി മോഹനൻ കൊയ്യേരി , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുതിയോ ന്നൻ ദിവാകരൻ, പാട്യം പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ സുരേഷ് കല്ലുമ്മൽ , യുഡിഎഫ് പാട്യം മണ്ഡലം യുഡിഎഫ് കൺവീനർ ഇ.എം.സി മുഹമ്മദ്

എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344566/4-months-after-inauguration-cheruvanchery-community-health-center-building-has-cracks-udf-blocks-contractor-from-repairing-it)