---
title: "ഇന്ന്  ഗൾഫിലേക്ക് മടങ്ങാനിരിക്കെ കതിരൂർ സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു"
english_title: "A young man from Kathiroor collapsed and died while returning to the Gulf on Friday."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344561/a-young-man-from-kathiroor-collapsed-and-died-while-returning-to-the-gulf-on-friday"
published_at: "2026-02-27T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a14418537b0_download_(2).jfif"
keywords: []
---

# ഇന്ന്  ഗൾഫിലേക്ക് മടങ്ങാനിരിക്കെ കതിരൂർ സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** ലീവിന് നാട്ടിലേക്ക് പോയ യുവാവ് അവധി കഴിഞ്ഞു വെള്ളിയാഴ്‌ച ദുബൈയിലേക്ക് മടങ്ങാനിരിക്കെ കുഴഞ്ഞു വീണു മരിച്ചു. തലശ്ശേരി കതിരൂർ വേറ്റുമ്മലിലെ സൻഫീർ ആണ് മരിച്ചത്.

## Article Content

ലീവിന് നാട്ടിലേക്ക് പോയ യുവാവ് അവധി കഴിഞ്ഞു വെള്ളിയാഴ്‌ച ദുബൈയിലേക്ക് മടങ്ങാനിരിക്കെ കുഴഞ്ഞു വീണു മരിച്ചു. തലശ്ശേരി കതിരൂർ വേറ്റുമ്മലിലെ സൻഫീർ ആണ് മരിച്ചത്.

ദേര നാസർ സ്ക്വയറിൽ ജോലി ചെയ്‌തു വരികയായിരുന്നു. മയ്യിത്ത് വ്യാഴാഴ്‌ച നാല് മണിക്ക് ആറാം മൈൽ മൈതാനി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. മൂസ-നസീറ ദമ്പതികളുടെ മകനാണ് സൻഫീർ. സഫ്രീന, ഖദീജ, പരേതനായ ഷർഹാൻ എന്നിവർ സഹോദരങ്ങളാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344561/a-young-man-from-kathiroor-collapsed-and-died-while-returning-to-the-gulf-on-friday)