---
title: "അമ്മാവനെ തലക്കടിച്ചു കൊലപ്പെടുത്തിയ മരുമകനെ തലശേരി  വിചാരണ കോടതി വെറുതെ വിട്ടു."
english_title: "The Thalassery trial court acquitted the son-in-law who killed his uncle by hitting him in the head."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344543/the-thalassery-trial-court-acquitted-the-son-in-law-who-killed-his-uncle-by-hitting-him-in-the-head"
published_at: "2026-02-27T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a141711c0b3_Untitled-2_copy.jpg"
keywords: []
---

# അമ്മാവനെ തലക്കടിച്ചു കൊലപ്പെടുത്തിയ മരുമകനെ തലശേരി  വിചാരണ കോടതി വെറുതെ വിട്ടു.

> **Lead Summary:** തലശേരി: പയ്യന്നൂർ കേളോത്തെ ഫാത്തിമ ക്വാർട്ടേഴ്സിൽ വാടകക്ക് താമസിക്കുന്ന തമിഴ് നാട് സ്വദേശി ഇളങ്കോ വിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ നേരിട്ട ഇയാളുടെ മരുമകൻ ജനാർദ്ദനനെ യാണ് തലശ്ശേരി ഒന്നാം അഡീഷണൽ സെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസ് വെറുതെ വിട്ടത്. 2015 നവമ്പർ 29 ന് രാത്രിയിലാണ്

## Article Content

തലശേരി: പയ്യന്നൂർ കേളോത്തെ ഫാത്തിമ ക്വാർട്ടേഴ്സിൽ വാടകക്ക് താമസിക്കുന്ന തമിഴ് നാട് സ്വദേശി ഇളങ്കോ വിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ നേരിട്ട ഇയാളുടെ മരുമകൻ ജനാർദ്ദനനെ യാണ് തലശ്ശേരി ഒന്നാം അഡീഷണൽ സെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസ് വെറുതെ വിട്ടത്. 2015 നവമ്പർ 29 ന് രാത്രിയിലാണ്

കേസിന്നാസ്‌പദമായ സംഭവം നടന്നത്. ഗ്ലൈഡ് പ്രവൃത്തി നടത്തിയതിലെ വരവ് ചിലവ് കണക്കിനെ സംബന്ധിച്ച തർക്കവും ഇടപാടുകാ രിയായ ഒരു സ്ത്രീയുമായുള്ള ബന്ധവും ചോദ്യം ചെയ്ത വൈരാഗ്യത്തിൽ കൊല ചെയ്തുവെന്നാണ് ആരോപിതമായ കുറ്റം. പ്രതിക്ക് വേണ്ടി അഡ്വ. എൻ.ആർ. ഷാനവാസാണ് വാദിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344543/the-thalassery-trial-court-acquitted-the-son-in-law-who-killed-his-uncle-by-hitting-him-in-the-head)