---
title: "പാനൂരിൽ കെ.പി മോഹനൻ എം എൽ എയുടെ ക്യാമ്പ് ഓഫീസിലേക്ക് നാളെ എൻഡിഎ മാർച്ച്"
english_title: "NDA march to K.P. Mohanan MLA's camp office in Panur tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344456/nda-march-to-kp-mohanan-mlas-camp-office-in-panur-tomorrow"
published_at: "2026-02-26T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a070b36a7a2_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ കെ.പി മോഹനൻ എം എൽ എയുടെ ക്യാമ്പ് ഓഫീസിലേക്ക് നാളെ എൻഡിഎ മാർച്ച്

> **Lead Summary:** കൂത്തുപറമ്പ് മണ്ഡലത്തിലെ വികസന മുരടിപ്പിൽ പ്രതിഷേധിക്കുക എന്ന മുദ്രാവാക്യമുയർത്തി എൻഡിഎ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്.

## Article Content

കൂത്തുപറമ്പ് മണ്ഡലത്തിലെ വികസന മുരടിപ്പിൽ പ്രതിഷേധിക്കുക എന്ന മുദ്രാവാക്യമുയർത്തി എൻഡിഎ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്.

രാവിലെ 10 ന് ദാദാസ് ഹോട്ടൽ പരിസരത്തു നിന്നും പ്രകടനമായാണ് എം എൽ എ ഓഫീസ് പരിസരത്തേക്ക് പ്രവർത്തകരെത്തുക. ബിജെപി ദേശീയ സമിതിയംഗം സി.കെ പത്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്യും. ബിജു എളക്കുഴി, കെ.സി വിഷ്ണു തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344456/nda-march-to-kp-mohanan-mlas-camp-office-in-panur-tomorrow)