---
title: "കോൽക്കളിയിൽ  പരിശീലനം നേടാൻ സെൻട്രൽ പുത്തൂർ എൽപിയിലെ വിദ്യാർത്ഥികൾ"
english_title: "Children from Centralputhur LP begin Kolkkali training"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344170/children-from-centralputhur-lp-begin-kolkkali-training"
published_at: "2026-02-25T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ebe3b29079_Untitled-10_copy.jpg"
keywords: []
---

# കോൽക്കളിയിൽ  പരിശീലനം നേടാൻ സെൻട്രൽ പുത്തൂർ എൽപിയിലെ വിദ്യാർത്ഥികൾ

> **Lead Summary:** പാനൂർ :നാടൻ കലാരൂപമായ കോൽക്കളി പരിശീലനത്തിന് തുടക്കം കുറിച്ച് സെൻട്രൽപുത്തൂർ എൽ.പി യിലെ കുട്ടികൾ .

## Article Content

പാനൂർ :നാടൻ കലാരൂപമായ കോൽക്കളി പരിശീലനത്തിന് തുടക്കം കുറിച്ച് സെൻട്രൽപുത്തൂർ എൽ.പി യിലെ കുട്ടികൾ .

ടി.പി നാരായണൻ ഗുരുക്കൾ ആണ് പരിശീലനം നൽകിവരുന്നത്. പൂർവ്വിക ആചാരത്തിൻ്റെയും ഗുരു പ്രീതി , ഭക്തി , വിശ്വാസം എന്നിവ ഒത്തിണങ്ങിയ കോൽക്കളി പുത്തൻ തലമുറയിൽ അഭ്യസിപ്പിച്ച് നാട്ടു കലകളെ തിരികെ കൊണ്ടുവരാനുള്ള തീരുമാനഭാഗമായി ആണ് പരിശീലിപ്പിച്ച് വരുന്നത്. മാർച്ച് 31 വിദ്യാലയ വാർഷികാഘോഷത്തിൽ കോൽക്കളി അരങ്ങേറും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344170/children-from-centralputhur-lp-begin-kolkkali-training)