---
title: "മാഹിയിൽ ഗതാഗത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Traffic awareness program organized in Mahe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344133/traffic-awareness-program-organized-in-mahe"
published_at: "2026-02-25T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e9e5861b07_Untitled-6_copy.jpg"
keywords: []
---

# മാഹിയിൽ ഗതാഗത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** മാഹി: മാഹി (കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി ഗതാഗത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

മാഹി: മാഹി (കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി ഗതാഗത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

റോഡ് സുരക്ഷ, ഗതാഗത നിയമങ്ങൾ, ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് രീതികൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.

വിശിഷ്ടാതിഥികളായ മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽ കുമാർ, മാഹി ട്രാഫിക് പോലീസ് സബ് ഇൻസ്പെ‌ക്ടർ വി.പി. പ്രസാർ എന്നിവർ കുട്ടികളുമായി കാര്യങ്ങൾ സംസാരിച്ചു.

ഗതാഗത നിയന്ത്രണങ്ങൾ, നടപടികൾ, ഹെൽ മെറ്റുകളുടെയും സീറ്റ് ബെൽറ്റുകളുടെയും ഉപയോഗം, അമിത വേഗതയുടെ അപകട ങ്ങൾ, റോഡ് അടയാളങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത എന്നിവയെക്കുറിച്ചും ഗതാഗത ലംഘനങ്ങളുടെ

അനന്തരഫലങ്ങളും റോഡുകളിലെ ഉത്തരവാദിത്ത പെരുമാറ്റ ത്തിന്റെ അവശ്യകത തുടങ്ങിയ വിഷയങ്ങളെ കുറിച്ചു വിശദമായി നടത്തിയ പരിപാടി കുട്ടികൾക്കും അധ്യാപകരും ഏറെ സഹായകമായി വിദ്യാർത്ഥികൾ റോഡ് സുരക്ഷയുടെ അംബാസഡർമാരായി മാറണമെന്നു പരിപാടി ഉദ്ഘാടനം ചെയ്‌തുകൊണ്ട് പൊലിസ് സി.ഐ.അനിൽകുമാർ കുട്ടികളോട് നിർദ്ദേശിച്ചു. പ്രിൻസിപ്പൽ ലക്ഷ്‌മിദേവി സി - ജി സ്വാഗതം പറഞ്ഞു. കോളേജ് അഡ്‌മിസ്‌ട്രേറ്റീവ് ഓഫിസർ സുമേഷി, സ്റ്റാഫ് സെക്രട്ട റി രജീഷ് ടി വി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344133/traffic-awareness-program-organized-in-mahe)