---
title: "നാദാപുരത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണശ്രമം"
english_title: "Attempted robbery by breaking down the door of a house in Nadapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344103/attempted-robbery-by-breaking-down-the-door-of-a-house-in-nadapuram"
published_at: "2026-02-25T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e88926625c_Untitled-1_copy.jpg"
keywords: []
---

# നാദാപുരത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണശ്രമം

> **Lead Summary:** നാദാപുരം: നാദാപുരം ഇരിങ്ങണ്ണൂര്‍ കായപ്പ നിച്ചിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണശ്രമം. ഗുജറാത്തില്‍ വ്യാപാരിയായ പുതിയോട്ടും താഴക്കുനി മനോജിന്റെ വീട്ടിലാണ് ബുധനാഴ്ച മോഷണശ്രമം നടന്നത്.

## Article Content

നാദാപുരം: നാദാപുരം ഇരിങ്ങണ്ണൂര്‍ കായപ്പ നിച്ചിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണശ്രമം. ഗുജറാത്തില്‍ വ്യാപാരിയായ പുതിയോട്ടും താഴക്കുനി മനോജിന്റെ വീട്ടിലാണ് ബുധനാഴ്ച മോഷണശ്രമം നടന്നത്.

സിസിടിവികള്‍ അടിച്ച് തകര്‍ത്ത ശേഷം വീടിന്റെ മുന്‍ വശത്തെ വാതില്‍ ആയുധം ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കടന്നത്.

രാവിലെ വീടിന്റെ മുന്നിലൂടെ പോവുകയായിരുന്ന അയല്‍വാസി തകര്‍ത്ത വാതിലിന്റെ ഭാഗം പറമ്പില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണശ്രമം പുറത്തറിയുന്നത്.

രാത്രി എട്ടിനും ബുധനാഴ്ച രാവിലെ ഏഴിനും ഇടയിലാണ് മോഷണശ്രമം ഉണ്ടായതെന്ന് ബന്ധുക്കള്‍ പാറഞ്ഞു. ഒരു വര്‍ഷത്തിലേറെ ആയി വീട് അടച്ചിട്ടിരിക്കുകയായിരുന്നു. മോഷണം നടന്ന വീട്ടില്‍ വിരലടയാള വിദഗ്ദര്‍ പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344103/attempted-robbery-by-breaking-down-the-door-of-a-house-in-nadapuram)