---
title: "നിയമസഭാ തിരഞ്ഞെടുപ്പ് ; 'യുവ'പ്രിയ പ്രഖ്യാപനവുമായി സർക്കാർ, പി.എസ്.സി പ്രായപരിധി @ 40"
english_title: "Assembly elections; Government announces 'youth' friendly, PSC age limit @ 40"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344038/assembly-elections-government-announces-youth-friendly-psc-age-limit-40"
published_at: "2026-02-24T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699dc4f134361_Untitled-2_copy.jpg"
keywords: []
---

# നിയമസഭാ തിരഞ്ഞെടുപ്പ് ; 'യുവ'പ്രിയ പ്രഖ്യാപനവുമായി സർക്കാർ, പി.എസ്.സി പ്രായപരിധി @ 40

> **Lead Summary:** കേരളത്തിൽ പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടാണ് മന്ത്രിസഭാ യോഗത്തിന്റെ ഈ സുപ്രധാന നീക്കം. ഇത് പ്രകാരം പി.എസ്.സിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 35 ൽ നിന്നും 40 ആക്കി.

## Article Content

കേരളത്തിൽ പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടാണ് മന്ത്രിസഭാ യോഗത്തിന്റെ ഈ സുപ്രധാന നീക്കം. ഇത് പ്രകാരം പി.എസ്.സിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 35 ൽ നിന്നും 40 ആക്കി.

ഒ.ബി.സി വിഭാഗത്തിന് 43 ഉം, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 45 ഉം ആയി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉദ്യോഗാർത്ഥികളെ സ്വാധീനിക്കുന്ന വലിയൊരു 'പൂഴിക്കടകൻ' തന്ത്രമാണിതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344038/assembly-elections-government-announces-youth-friendly-psc-age-limit-40)