---
title: "പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചയാളെ സി.സി ടിവികൾ കുടുക്കി ; കത്തിച്ചത് ഉടമ തന്നെ"
english_title: "CCTV captures man who set fire to scooter parked in backyard in Payyannur; owner himself set it on fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344036/cctv-captures-man-who-set-fire-to-scooter-parked-in-backyard-in-payyannur-owner-himself-set-it-on-fire"
published_at: "2026-02-24T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699dc2d11801a_Untitled-1_copy.jpg"
keywords: []
---

# പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചയാളെ സി.സി ടിവികൾ കുടുക്കി ; കത്തിച്ചത് ഉടമ തന്നെ

> **Lead Summary:** വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ അഗ്നിക്കിരയാക്കിയതിൽ വാദി തന്നെ പ്രതി. കോറോം കാനായി വള്ളിക്കെട്ടിൽ താമസിക്കുന്ന കെ. പ്രമോദിൻ്റെ ഉടമസ്ഥത യിലുള്ള സ്‌കൂട്ടറാണ് കത്തിച്ചത്. ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് സംഭവം. വീട്ടുകാർ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പയ്യന്നൂർ

## Article Content

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ അഗ്നിക്കിരയാക്കിയതിൽ വാദി തന്നെ പ്രതി. കോറോം കാനായി വള്ളിക്കെട്ടിൽ താമസിക്കുന്ന കെ. പ്രമോദിൻ്റെ ഉടമസ്ഥത യിലുള്ള സ്‌കൂട്ടറാണ് കത്തിച്ചത്. ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് സംഭവം. വീട്ടുകാർ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പയ്യന്നൂർ

എസ്.ഐ. എൻ.കെ. ഗിരീഷും, സംഘവും നടത്തിയ പരിശോധനയിൽ സംശയം തോന്നി സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ വാഹന ഉടമയായ യുവാവ് തന്നെ വാഹനം കത്തിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തുക യായിരുന്നു. അടുത്ത നാളുകളായി പയ്യന്നൂർ മേഖലയിൽ വാഹനങ്ങൾ കത്തിക്കുന്നത് പോലീസിനെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതിനിടെയാണ് ഇന്ന് പുലർച്ചെ കാനായിയിലെ സംഭവം. പോലീസിന്റെ ജാഗ്രതയിൽ സ്‌കൂട്ടർ കത്തി ക്കുന്ന ദൃശ്യം ലഭിച്ചതോടെ വലിയ ആശ്വാസമായി, സ്കൂ‌ട്ടർ കത്തിച്ചത് ഉടമ തന്നെയാണെ ന്ന് കണ്ടെത്തിയതോടെ കേസും നൂലാമാലകളും ഒഴിവായി. കത്തിച്ചയാൾക്ക് മാനസി കാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344036/cctv-captures-man-who-set-fire-to-scooter-parked-in-backyard-in-payyannur-owner-himself-set-it-on-fire)