---
title: "ഗൾഫ് നാടുകളിലെ പോലെ പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം ; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിക്ക് മുന്നിൽ               "
english_title: "Like in Gulf countries, 3-day official holiday is needed for Eid; Samastha presents 100th anniversary resolution to CM"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343917/like-in-gulf-countries-3-day-official-holiday-is-needed-for-eid-samastha-presents-100th-anniversary-resolution-to-cm"
published_at: "2026-02-24T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d545a87bd0_Untitled-6_copy.jpg"
keywords: []
---

# ഗൾഫ് നാടുകളിലെ പോലെ പെരുന്നാളിന് 3 ദിവസത്തെ ഔദ്യോഗിക അവധി വേണം ; നൂറാം വാര്‍ഷിക പ്രമേയവുമായി സമസ്ത മുഖ്യമന്ത്രിക്ക് മുന്നിൽ               

> **Lead Summary:** സംസ്ഥാനത്ത് പെരുന്നാളിന് കുറഞ്ഞത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

## Article Content

സംസ്ഥാനത്ത് പെരുന്നാളിന് കുറഞ്ഞത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

സമസ്തയുടെ നൂറാം വാർഷിക മഹാസമ്മേളനത്തില്‍ പാസാക്കിയ പ്രധാന പ്രമേയങ്ങളിലൊന്നാണിത്. നിലവിലുള്ള ഒന്നോ രണ്ടോ ദിവസത്തെ അവധി ആഘോഷങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ പുതുക്കുന്നതിനും അപര്യാപ്തമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ മാതൃകയില്‍ കേരളത്തിലും അവധി മൂന്ന് ദിവസമായി വർദ്ധിപ്പിക്കണം.

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, മുശാവറ അംഗം അസ്ഗറലി ഫൈസി തങ്ങള്‍, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ എന്നിവരടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം കൈമാറിയത്. മുസ്ലിം സമുദായത്തിന്റെ സാമുദായിക സാഹചര്യങ്ങള്‍ പരിഗണിച്ച്‌ അവധി കലണ്ടറില്‍ മാറ്റം വരുത്താൻ സർക്കാർ തയ്യാറാകണമെന്നാണ് സമസ്തയുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343917/like-in-gulf-countries-3-day-official-holiday-is-needed-for-eid-samastha-presents-100th-anniversary-resolution-to-cm)