---
title: "കിഴക്കെ ചമ്പാട് നെല്ലിയുള്ളതിൽ മൂപ്പൻ്റവിട ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടത്തി"
english_title: "Pongala offering was held at the Moopanravida temple in Nelliulla, East Chambad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343657/pongala-offering-was-held-at-the-moopanravida-temple-in-nelliulla-east-chambad"
published_at: "2026-02-23T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699beab9dd4cb_Untitled-1_copy.jpg"
keywords: []
---

# കിഴക്കെ ചമ്പാട് നെല്ലിയുള്ളതിൽ മൂപ്പൻ്റവിട ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടത്തി

> **Lead Summary:** ചമ്പാട്: കിഴക്കെ ചമ്പാട് ശ്രീ നെല്ലിയുള്ളതിൽ മൂപ്പൻ്റവിട ഭഗവതി ക്ഷേത്രത്തിൽ ഗുരുതിമഹോത്സവത്തിന് തുടക്കമായി.

## Article Content

ചമ്പാട്: കിഴക്കെ ചമ്പാട് ശ്രീ നെല്ലിയുള്ളതിൽ മൂപ്പൻ്റവിട ഭഗവതി ക്ഷേത്രത്തിൽ ഗുരുതിമഹോത്സവത്തിന് തുടക്കമായി.

മുത്തുക്കുടകൾ, വാദ്യഘോഷങ്ങൾ, ഗോപികാ നൃത്തം, ശിങ്കാരിമേളം, നൃത്തനൃത്യങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ കണിയളീൻറവിട ഭൈരവാദി പഞ്ചമൂർത്തി ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര യോടെയാണ് ഉത്സവത്തിന് തുടക്കമായത്.

ഞായറാഴ്ച നടതുറക്കൽ, മഹാഗണപതി ഹോമം, തുടർന്ന് പൊങ്കാല സമർപ്പണം എന്നിവ നടന്നു. തിങ്കളാഴ്ച്ച രാവിലെ 6 ന് നടതുറക്കൽ, രാവിലെ 9.30ന് തെക്കിരിക്ക എന്നിവ നടന്നു. ഉച്ചക്ക് പ്രസാദ ഊട്ട് എന്നിവക്ക് ശേഷം വൈകീട്ട് 6.30ന് ഗുരുതി നടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343657/pongala-offering-was-held-at-the-moopanravida-temple-in-nelliulla-east-chambad)