---
title: "പാനൂർ യു.പി സ്കൂളിലെ ഒന്നാം തരം അക്ഷരാർത്ഥത്തിൽ 'ഒന്നാം തരം...!' ;  സംസ്ഥാനത്താദ്യമായി  "മൊഴിക്കിലുക്കം" പദ്ധതി  പൂർത്തിയാക്കി"
english_title: "Panur UP School's first grade literally 'first grade...!'; The "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343571/panur-up-schools-first-grade-literally-first-grade-the-mozhikkilukkam-project-has-been-completed-for-the-first-time-in-the-state"
published_at: "2026-02-22T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699af7d0ee4b5_Untitled-1_copy.jpg"
keywords: []
---

# പാനൂർ യു.പി സ്കൂളിലെ ഒന്നാം തരം അക്ഷരാർത്ഥത്തിൽ 'ഒന്നാം തരം...!' ;  സംസ്ഥാനത്താദ്യമായി  "മൊഴിക്കിലുക്കം" പദ്ധതി  പൂർത്തിയാക്കി

> **Lead Summary:** > കേരള സംസ്ഥാന സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ "മൊഴിക്കിലുക്കം" പദ്ധതി പൂർത്തിയാക്കി പാനൂർ യു.പി സ്കൂൾ. അധ്യാപകരായ ഭരത് ചന്ദ്രൻ്റെയും, ശ്രുതിയുടെയും നേതൃത്വത്തിലാണ് ഒന്നാം ക്ലാസിലെ 42 വിദ്യാർത്ഥികൾ മൊഴിക്കിലുക്കം പൂർത്തിയാക്കിയത്. സ്കൂൾ പ്രധാന അധ്യാപിക വി. ജീജ മാസിക ഏറ്റുവാങ്ങി.

## Article Content

> കേരള സംസ്ഥാന സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ "മൊഴിക്കിലുക്കം" പദ്ധതി പൂർത്തിയാക്കി പാനൂർ യു.പി സ്കൂൾ. അധ്യാപകരായ ഭരത് ചന്ദ്രൻ്റെയും, ശ്രുതിയുടെയും നേതൃത്വത്തിലാണ് ഒന്നാം ക്ലാസിലെ 42 വിദ്യാർത്ഥികൾ മൊഴിക്കിലുക്കം പൂർത്തിയാക്കിയത്. സ്കൂൾ പ്രധാന അധ്യാപിക വി. ജീജ മാസിക ഏറ്റുവാങ്ങി.

മൊഴിക്കിലുക്കം പദ്ധതി ഒന്നാം തരത്തിലെ വിദ്യാർത്ഥികളുടെ സർഗാത്മക ചിന്തകളെ ഉണർത്തുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത് .

കുഞ്ഞു വർത്തമാനം, കഥാക്കുറിപ്പ്, കുട്ടി പത്രം, ചിത്രകഥ ,കുട്ടിപ്പാട്ട്, രചനോത്സവ കഥ, സംയുക്ത ഡയറി, കാർട്ടൂൺ ഡയറി, ചിത്രവിവരണം തുടങ്ങിയ രചനകൾ ചേർത്തിണക്കിയാണ് മൊഴിക്കിലുക്കം തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാനതലത്തിൽ തന്നെ ഒന്നാം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളും മൊഴിക്കിലുക്കം പൂർത്തീകരിച്ച വിദ്യാലയം എന്നുള്ള സവിശേഷതയും പാനൂർ ബി ആർ സിയുടെ പരിധിയിലുളള പാനൂർ യു പി സ്കൂളിന് ഇനി സ്വന്തം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343571/panur-up-schools-first-grade-literally-first-grade-the-mozhikkilukkam-project-has-been-completed-for-the-first-time-in-the-state)