---
title: "പ്രകാശം ചൊരിയാൻ 150ലധികം ബൾബുകൾ ;  പാനൂർ ടൗണിൽ ഇനി രാവും, പകലാകും.."
english_title: "More than 150 bulbs to shed light; Panur Town will now have day and night."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343288/more-than-150-bulbs-to-shed-light-panur-town-will-now-have-day-and-night"
published_at: "2026-02-21T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69994af3a38c2_Untitled-4_copy.jpg"
keywords: []
---

# പ്രകാശം ചൊരിയാൻ 150ലധികം ബൾബുകൾ ;  പാനൂർ ടൗണിൽ ഇനി രാവും, പകലാകും..

> **Lead Summary:** പാനൂർ: പാനൂർ ടൗൺ ഇനി മുതൽ ഇരുട്ടിലാകില്ല.150 ലധികം ബൾബുകളാണ് ടൗൺ ഉൾപ്പെടുന്ന പാനൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിന്റെയും നാൽപതിയൊന്നാം വാർഡുകളുടെയും പരിധിയിലെ തെരുവുകളിൽ സ്ഥാപിക്കുന്നത്.

## Article Content

പാനൂർ: പാനൂർ ടൗൺ ഇനി മുതൽ ഇരുട്ടിലാകില്ല.150 ലധികം ബൾബുകളാണ് ടൗൺ ഉൾപ്പെടുന്ന പാനൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിന്റെയും നാൽപതിയൊന്നാം വാർഡുകളുടെയും പരിധിയിലെ തെരുവുകളിൽ സ്ഥാപിക്കുന്നത്.

ഈ രണ്ട് വാർഡുകളുടെ സംയുക്ത പദ്ധതിയായ പ്രകാശ കിരണത്തിന് തുടക്കമായി.വാർഡ് കൗൺസിലർമാരായ ഷമീന സുബൈർ, നജീർ.ടി. എന്നിവർക്ക് ബൾബുകൾ നൽകി കൊണ്ട് റിയാസ് നെച്ചോളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി. പി. ഖാലിദ്,കെ. വി. ഉസ്മാൻ, കെ. എം. യൂസുഫ്,ടി. റഹീം,ഒ. ടി. അബ്ദുള്ള,റയീസ് കെ. എം,സാലിഹ്. പി. എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343288/more-than-150-bulbs-to-shed-light-panur-town-will-now-have-day-and-night)