---
title: "നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച്  ഗായികയ്ക്ക് ദാരുണാന്ത്യം ;  അപകടകാരണം ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് നിഗമനം"
english_title: "The singer died tragically after her folk song group's pickup van crashed into a tree; it is believed that the driver fell asleep at the scen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343281/the-singer-died-tragically-after-her-folk-song-groups-pickup-van-crashed-into-a-tree-it-is-believed-that-the-driver-fell-asleep-at-the-scen"
published_at: "2026-02-21T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699946b6a8ca7_69993f2ed0f3f_accident.jpg"
keywords: []
---

# നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച്  ഗായികയ്ക്ക് ദാരുണാന്ത്യം ;  അപകടകാരണം ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് നിഗമനം

> **Lead Summary:** നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി ആണ് മരിച്ചത്. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിലാണ് അപകടം.

## Article Content

നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി ആണ് മരിച്ചത്. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിലാണ് അപകടം.

ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന, മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. ബവ്റിജസ് ഔട്ട്ലറ്റിന് സമീപത്തെ മരത്തിൽ പിക്കപ്പ് വാൻ ഇടിച്ചു കയറി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പൊലീസ് നൽകുന്ന സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്നു യുവാക്കൾക്ക് സാരമായി പരിക്കേറ്റു. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343281/the-singer-died-tragically-after-her-folk-song-groups-pickup-van-crashed-into-a-tree-it-is-believed-that-the-driver-fell-asleep-at-the-scen)