---
title: "കിഴക്കെ ചമ്പാട് ശ്രീ നെല്ലിയുള്ളതിൽ മൂപ്പൻ്റവിട ഭഗവതി ക്ഷേത്രത്തിൽ ഗുരുതിമഹോത്സവത്തിന് ഇന്ന് തുടക്കം"
english_title: "Guruthimahotsavam begins today at Moopanravida Bhagavathy Temple in Sree Nelliyulla, East Champat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343272/guruthimahotsavam-begins-today-at-moopanravida-bhagavathy-temple-in-sree-nelliyulla-east-champat"
published_at: "2026-02-21T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999405200723_Untitled-3_copy.jpg"
keywords: []
---

# കിഴക്കെ ചമ്പാട് ശ്രീ നെല്ലിയുള്ളതിൽ മൂപ്പൻ്റവിട ഭഗവതി ക്ഷേത്രത്തിൽ ഗുരുതിമഹോത്സവത്തിന് ഇന്ന് തുടക്കം

> **Lead Summary:** ചമ്പാട്: കിഴക്കെ ചമ്പാട് ഋഷിക്കര ശ്രീ നെല്ലിയുള്ളതിൽ മൂപ്പൻ്റവിട ഭഗവതി ക്ഷേത്രത്തിൽ ഗുരുതി മഹോത്സവം 21, 22, 23 തീയതികളിൽ നടക്കും.

## Article Content

ചമ്പാട്: കിഴക്കെ ചമ്പാട് ഋഷിക്കര ശ്രീ നെല്ലിയുള്ളതിൽ മൂപ്പൻ്റവിട ഭഗവതി ക്ഷേത്രത്തിൽ ഗുരുതി മഹോത്സവം 21, 22, 23 തീയതികളിൽ നടക്കും.

21ന് ശനിയാഴ്ച 5.30ന് മുത്തുക്കുടകൾ, വാദ്യഘോഷങ്ങൾ, ഗോപികാ നൃത്തം, ശിങ്കാരിമേളം, നൃത്തനൃത്യങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ കണിയളീൻറവിട ഭൈരവാദി പഞ്ചമൂർത്തി ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര.

നടക്കും. ഞായറാഴ്ച 5.30ന് നടതുറക്കൽ, മഹാഗണപതി ഹോമം, തുടർന്ന് 8 ന് പൊങ്കാല സമർപ്പണം. തിങ്കളാഴ്ച്ച രാവിലെ 6 ന് നടതുറക്കൽ, രാവിലെ 9.30ന് തെക്കിരിക്ക, ഉച്ചക്ക് പ്രസാദ ഊട്ട് എന്നിവക്ക് ശേഷം വൈകീട്ട് 6.30ന് ഗുരുതി നടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343272/guruthimahotsavam-begins-today-at-moopanravida-bhagavathy-temple-in-sree-nelliyulla-east-champat)