---
title: "ചൊക്ലി ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന ത്രിദിന നാടക ശിൽപ്പശാല 'കളി ആട്ടത്തിന്'  തുടക്കം"
english_title: "The three-day drama workshop 'Kali Attam' organized by Chokli Grama Panchayat begins"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343264/the-three-day-drama-workshop-kali-attam-organized-by-chokli-grama-panchayat-begins"
published_at: "2026-02-21T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699939a835177_Untitled-1_copy.jpg"
keywords: []
---

# ചൊക്ലി ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന ത്രിദിന നാടക ശിൽപ്പശാല 'കളി ആട്ടത്തിന്'  തുടക്കം

> **Lead Summary:** ചൊക്ലി : ചൊക്ലി ഗ്രാമപ്പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്., ജെൻഡർ റിസോഴ്‌സ് സെൻ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ത്രിദിന നാടക ശില്പശാല 'കളി ആട്ടം' മേനപ്രത്ത് തുടങ്ങി. തിയേറ്റർ ആർട്ടിസ്റ്റ് ഡോ. ശ്രീജിത്ത് രമണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ് അധ്യക്ഷത വഹിച്ചു.

## Article Content

ചൊക്ലി : ചൊക്ലി ഗ്രാമപ്പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്., ജെൻഡർ റിസോഴ്‌സ് സെൻ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ത്രിദിന നാടക ശില്പശാല 'കളി ആട്ടം' മേനപ്രത്ത് തുടങ്ങി. തിയേറ്റർ ആർട്ടിസ്റ്റ് ഡോ. ശ്രീജിത്ത് രമണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ് അധ്യക്ഷത വഹിച്ചു.

പി. ജയചന്ദ്രൻ, കെ.പി. ഷമിന, കെ. റിജീന, എൻ.പി. സജിത, സിയോണ രാജീവൻ, വി. ഉദയൻ, കെ.പി. വിജയൻ, ഒ. അജിത് കുമാർ, സവ്യസാചി, ടി.ടി.കെ. മോഹനൻ, മധുമോഹനൻ, ടി. ദിന രാജ് എന്നിവർ സംസാരിച്ചു. കല്ലു കല്യാണി, മനോജ് നാരായണൻ, ശിവദാസ് പൊയിൽക്കാവ്, കലാമണ്ഡലം മഹേന്ദ്രൻ എന്നിവർ ക്ലാസുകളെടുക്കും. ഞായറാഴ്ച വൈകീട്ട് ശില്പശാല സമാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343264/the-three-day-drama-workshop-kali-attam-organized-by-chokli-grama-panchayat-begins)