---
title: "മറ്റന്നാൾ  നടക്കേണ്ടിയിരുന്ന പ്ലസ് വൺ, പ്ലസ് ടു മോഡൽ പരീക്ഷകൾ മാറ്റി "
english_title: "Plus One and Plus Two model exams scheduled for the day after tomorrow have been postponed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343242/plus-one-and-plus-two-model-exams-scheduled-for-the-day-after-tomorrow-have-been-postponed"
published_at: "2026-02-21T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69991f7fe85a6_Untitled-1_copy.jpg"
keywords: []
---

# മറ്റന്നാൾ  നടക്കേണ്ടിയിരുന്ന പ്ലസ് വൺ, പ്ലസ് ടു മോഡൽ പരീക്ഷകൾ മാറ്റി 

> **Lead Summary:** തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന പ്ലസ് വൺ, പ്ലസ് ടു മോഡൽ പരീക്ഷകൾ ഫെബ്രുവരി 25 ബുധനാഴ്ചയിലേക്കു മാറ്റി.

## Article Content

തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന പ്ലസ് വൺ, പ്ലസ് ടു മോഡൽ പരീക്ഷകൾ ഫെബ്രുവരി 25 ബുധനാഴ്ചയിലേക്കു മാറ്റി.

2025-26 അദ്ധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി മാതൃക പരീക്ഷ 2026 ഫെബ്രുവരി 16 മുതൽ 24 വരെ നടത്തുന്നതിന് സമയ ക്രമം നിശ്ചയിച്ച് പരീക്ഷ നടന്നു വരികയാണ്.

എന്നാൽ സംസ്ഥാനത്താകെ കെ.ടെറ്റ് പരീക്ഷ ഫെബ്രുവരി 21, 23 തീയതികളിലായി നടത്തുന്നതിനാൽ ഹയർ സെക്കൻഡറി ഉൾപ്പടെ ക്ലാസ്സ് മുറികൾ കെ ടെറ്റ് പരീക്ഷക്കായി ഉപയോഗിക്കേണ്ടി വരുമെന്ന് മേൽ സുചന പ്രകാരം അറിയിപ്പ് ലഭിച്ചിട്ടുള്ളതാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343242/plus-one-and-plus-two-model-exams-scheduled-for-the-day-after-tomorrow-have-been-postponed)