---
title: "പാനൂർ നഗരസഭയിലെ  പത്താം വാർഡിനോടുള്ള അവഗണന ; എഞ്ചിനീയറിംഗ് ഓഫീസിൽ  നാളെ  നടത്താനിരുന്ന  അനിശ്ചിതകാല സത്യാഗ്രഹ സമരം വനിതാ കൗൺസിലർ മാറ്റിവച്ചു"
english_title: "Women councilor postpones indefinite strike at engineering office tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343212/women-councilor-postpones-indefinite-strike-at-engineering-office-tomorrow"
published_at: "2026-02-20T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998860dd20e4_Untitled-5_copy.jpg"
keywords: []
---

# പാനൂർ നഗരസഭയിലെ  പത്താം വാർഡിനോടുള്ള അവഗണന ; എഞ്ചിനീയറിംഗ് ഓഫീസിൽ  നാളെ  നടത്താനിരുന്ന  അനിശ്ചിതകാല സത്യാഗ്രഹ സമരം വനിതാ കൗൺസിലർ മാറ്റിവച്ചു

> **Lead Summary:** പാനൂർ : പത്താം വാർഡ് ബിജെപി കൗൺസിലർ സി.വി ജസിതനാളെ നഗരസഭ എഞ്ചിനിയറിങ്ങ് വിഭാഗം ഓഫിസിൽ നടത്താൻ തീരുമാനിച്ച സത്യഗ്രഹ സമരമാണ്

## Article Content

പാനൂർ : പത്താം വാർഡ് ബിജെപി കൗൺസിലർ സി.വി ജസിതനാളെ നഗരസഭ എഞ്ചിനിയറിങ്ങ് വിഭാഗം ഓഫിസിൽ നടത്താൻ തീരുമാനിച്ച സത്യഗ്രഹ സമരമാണ്

പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ്റെ ഉറപ്പിനെ തുടർന്ന് മാറ്റി വച്ചത്. രണ്ട് ദിവസത്തിനകം പ്രശ്നത്തിന് പരിഹാരം കാണും എന്ന് ചെയർമാൻ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ സത്യാഗ്രഹ സമരം മാറ്റിവെച്ചതായി സി.പി ജസിത അറിയിച്ചു.

പാനൂർ നഗരസഭയിലെ പത്താം വാർഡിലെ

നിരവധി വികസന പ്രവർത്തനങ്ങൾ രണ്ട് വർഷമായി നഗരസഭ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകയാണ്.

ഫണ്ട് അനുവദിച്ച

പല റോഡുകളും കാൽനടയാത്രയ്ക്ക് പോലും ദുഷ്കരമാണ്.

പ്രസ്തുത വിഷയം ഉന്നയിച്ച് നിരവധി നിവേദനങ്ങളും , സമരങ്ങളും നടന്നിട്ടും

ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. പത്താം വാർഡിനോട് വലിയ അവഗണയാണ് ഉദ്യോഗസ്ഥർ കാണിക്കുന്നത്. സ്കൂൾ ബസ്സുകൾ അടക്കം നിരവധി വാഹനങ്ങൾ സർവ്വീസ് നടത്തുന്ന എലാങ്കോട് - കണ്ണംവെള്ളി റോഡ്

രണ്ട് പ്രോജക്ടുകളിലായി

10 ലക്ഷം രൂപ അനുവദിച്ചിട്ടും നാളിതുവരെ ബന്ധപ്പെട്ട ഓവർസിയർമാർ റീ എസ്റ്റിമേറ്റ് ചെയ്യ്തു തന്നിട്ടില്ല. അതുകൊണ്ട് തന്നെ കരാറുകാരന് വർക്ക് പൂർത്തികരിക്കാൻ

സാധിക്കുന്നില്ല.

വാർഡിലെ ജനങ്ങളിൽ നിന്നും വലിയ പ്രതിക്ഷേധ മാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.തുടർന്നാണ്

പ്രസ്തുത വിഷയം ഉന്നയിച്ച് പത്താം വാർഡ് കൗൺസിലർ സി.വി ജസിത ശനിയാഴ്ച്ച 10 മണി മുതൽ നഗരസഭ എഞ്ചിനിയറിയങ്ങ് വിഭാഗം ഓഫിസിൽ അനിശ്ചിത കാല സത്യാഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343212/women-councilor-postpones-indefinite-strike-at-engineering-office-tomorrow)