---
title: "പൊയിലൂർ മേപ്പാട്ടെ ബോംബ് സ്ഫോടനം ;  സമഗ്ര അന്വേഷണം വേണമെന്നാവശ്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ട്"
english_title: "Poilur Meppade bomb blast; Political parties united in demand for a comprehensive investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343210/poilur-meppade-bomb-blast-political-parties-united-in-demand-for-a-comprehensive-investigation"
published_at: "2026-02-20T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699884a7beac3_Untitled-4_copy.jpg"
keywords: []
---

# പൊയിലൂർ മേപ്പാട്ടെ ബോംബ് സ്ഫോടനം ;  സമഗ്ര അന്വേഷണം വേണമെന്നാവശ്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ട്

> **Lead Summary:** പൊയിലൂർ: പൊയിലൂർ മേപ്പാട്ടെ ബോംബ് സ്ഫോടനത്തിൽ ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത് ബി.ജെ.പിയാണ്. പൊയിലൂർ മേഖലയിൽ വ്യാപക അക്രമം നടത്താൻ സിപിഎം സിപിഎം മുന്നൊരുക്കം നടത്തുന്നതിൻ്റെ സൂചനയാണ് മേപ്പാട്ടുണ്ടായ സ്ഫോടനമെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം വി.പി സുരേന്ദ്രൻ ആരോപിച്ചു.

## Article Content

പൊയിലൂർ: പൊയിലൂർ മേപ്പാട്ടെ ബോംബ് സ്ഫോടനത്തിൽ ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത് ബി.ജെ.പിയാണ്. പൊയിലൂർ മേഖലയിൽ വ്യാപക അക്രമം നടത്താൻ സിപിഎം സിപിഎം മുന്നൊരുക്കം നടത്തുന്നതിൻ്റെ സൂചനയാണ് മേപ്പാട്ടുണ്ടായ സ്ഫോടനമെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം വി.പി സുരേന്ദ്രൻ ആരോപിച്ചു.

മേപ്പാട് ബോംബ് സ്ഫോടനം നടന്ന അബ്ദുൾ സലാമിന്റെ വീട്ട് പരിസരം കെ.പി മോഹനൻ എം എൽ എയും, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി.പവിത്രൻ,വാർഡ് അംഗം കെ.പി റിജുല, വാർഡ് അംഗം കെ.സി മുകുന്ദൻ, സി.പി.എം പൊയിലൂർ ഏരിയാ സെക്രട്ടറി വി.എം ചന്ദ്രൻ എന്നിവരും സന്ദർശിച്ചു. സംഭവം പൊലീസ് ഗൗരവത്തിലെടുക്കണമെന്ന് കെ.പി മോഹനൻ എം എൽ എയും പറഞ്ഞു.

പൊയിലൂരിലെ സ്ഫോടനം വളച്ചൊടിക്കാനുള്ള ആസൂത്രണ നീക്കം ചില കോണുകളിൽ നിന്ന് നടക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടികൾ ഈ പ്രദേശം ബോംബ് സംഭരണ കേന്ദ്രമാക്കി മാറ്റുകയാണ്. പൊലീസ് ലാഘവത്തോടെ കാര്യങ്ങൾ കാണരുതെന്നും, സമഗ്രാന്വേഷണം നടത്തണമെന്നും കൂത്ത്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളായ പി പി എ സലാം, പി.കെ ഷാഹുൽ ഹമീദ്, പി.കെ അലി, ചാമാളി ഇസ്മയിൽ, യാക്കൂബ് ഹാജി എന്നിവരാവശ്യപ്പെട്ടു. പൊയിലൂർ മഹോത്സവം അടുത്തിരിക്കെ ഉണ്ടായ സ്ഫോടനം പോലീസ് നിസ്സാരമായി കാണരുതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജുവും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343210/poilur-meppade-bomb-blast-political-parties-united-in-demand-for-a-comprehensive-investigation)