---
title: "പൊയിലൂരിൽ ബോംബ് പൊട്ടി പരിക്കേറ്റ ടിപ്പർ ലോറി ഡ്രൈവർ അപകട നില തരണം ചെയ്തു ; അന്വേഷണം ഊർജിതമാക്കി പൊലീസ് "
english_title: "Tipper lorry driver injured in bomb blast in Poilur survives accident; Police intensify investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343206/tipper-lorry-driver-injured-in-bomb-blast-in-poilur-survives-accident-police-intensify-investigation"
published_at: "2026-02-20T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69987cc97759a_699801c45f6c0_explosion.jpg"
keywords: []
---

# പൊയിലൂരിൽ ബോംബ് പൊട്ടി പരിക്കേറ്റ ടിപ്പർ ലോറി ഡ്രൈവർ അപകട നില തരണം ചെയ്തു ; അന്വേഷണം ഊർജിതമാക്കി പൊലീസ് 

> **Lead Summary:** വീട്ടുപറമ്പിൽ നിന്നും മണ്ണ് നീക്കുന്നതിനിടെ ബോംബ് സ്ഫോടനത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്കേറ്റ സംഭവത്തിൽ പരിക്കേറ്റ ഡ്രൈവർ സുമിത് ലാൽ അപകടനില തരണം ചെയ്തതായി തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ഡോക്ടർമാർ വ്യക്തമാക്കി. വയറിൻ്റെ ഇടതുഭാഗത്ത് സ്ഫോടനത്തിൽ ആഴത്തിൽ മുറിവുണ്ടായത് ശസ്ത്രക്രീയ നടത്തി തുന്നിക്കെട്ടി. കാലിനും പരിക്കേറ്റിരുന്നു. പൊയിലൂർ

## Article Content

വീട്ടുപറമ്പിൽ നിന്നും മണ്ണ് നീക്കുന്നതിനിടെ ബോംബ് സ്ഫോടനത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്കേറ്റ സംഭവത്തിൽ പരിക്കേറ്റ ഡ്രൈവർ സുമിത് ലാൽ അപകടനില തരണം ചെയ്തതായി തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ഡോക്ടർമാർ വ്യക്തമാക്കി. വയറിൻ്റെ ഇടതുഭാഗത്ത് സ്ഫോടനത്തിൽ ആഴത്തിൽ മുറിവുണ്ടായത് ശസ്ത്രക്രീയ നടത്തി തുന്നിക്കെട്ടി. കാലിനും പരിക്കേറ്റിരുന്നു. പൊയിലൂർ

മേപ്പാട്ടെ വീട്ടിക്കൽ അബ്ദുസലാമിന്റെ പറമ്പിൽ നിന്നും രാവിലെ 9.30 ഓടെ കോൺക്രീറ്റ് വേസ്റ്റും മണ്ണും നീക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബ് പൊട്ടി ത്തെറിച്ചത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനം നടക്കുമ്പോൾ സമീപത്ത് തന്നെയായിരുന്നു ടിപ്പർ ലോറി ഡ്രൈവർ വടക്കെ പൊയിലൂരിലെ സുമിത്ത് ലാൽ. വയറിന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊളവല്ലൂർ പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343206/tipper-lorry-driver-injured-in-bomb-blast-in-poilur-survives-accident-police-intensify-investigation)