---
title: "പാനൂർ അഗ്നി രക്ഷാ നിലയം ഉദ്ഘാടനം 26ന് ; മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും"
english_title: "Panur Fire Station to be inaugurated on 26th; Chief Minister Pinarayi Vijayan will dedicate it to the nation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343183/panur-fire-station-to-be-inaugurated-on-26th-chief-minister-pinarayi-vijayan-will-dedicate-it-to-the-nation"
published_at: "2026-02-20T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69985c4776963_Untitled-1_copy.jpg"
keywords: []
---

# പാനൂർ അഗ്നി രക്ഷാ നിലയം ഉദ്ഘാടനം 26ന് ; മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും

> **Lead Summary:** പാനൂർ: പാനൂർ അഗ്നി രക്ഷാ നിലയം ഉദ്ഘാടന സജ്ജമായി. 26ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി കെട്ടിടം നാടിന് സമർപ്പിക്കും. ഇതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: പാനൂർ അഗ്നി രക്ഷാ നിലയം ഉദ്ഘാടന സജ്ജമായി. 26ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി കെട്ടിടം നാടിന് സമർപ്പിക്കും. ഇതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

പാനൂർ മുനിസിപ്പാലിറ്റി ചെയർ പേഴ്സൻ നൗഷത്ത് കൂടത്തിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌ക്കർ സ്വാഗതം പറഞ്ഞു. സ്റ്റേഷൻ ഓഫീസർമാരായ എൻ.കെ ശ്രീജിത്ത്‌, പി. ഷാനിത്ത്, ഒ.കെ രജീഷ്, വാർഡ്‌ കൗൺസിലർ ഷമീന വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രധിനിധികൾ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343183/panur-fire-station-to-be-inaugurated-on-26th-chief-minister-pinarayi-vijayan-will-dedicate-it-to-the-nation)