---
title: "വേടൻ  മാര്യേജ് ചെയ്യാൻ പോവുകയാണ്, നവമിയാണ് വധു'; വിവാഹ തീയതി പങ്കുവെച്ച് എംവി ഗോവിന്ദൻ മാസ്റ്റർ"
english_title: "'Vedan is going to get married, Navami is the bride'; MV Govindan Master shares the wedding date"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343107/vedan-is-going-to-get-married-navami-is-the-bride-mv-govindan-master-shares-the-wedding-date"
published_at: "2026-02-20T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69981954bc651_Untitled-3_copy.jpg"
keywords: []
---

# വേടൻ  മാര്യേജ് ചെയ്യാൻ പോവുകയാണ്, നവമിയാണ് വധു'; വിവാഹ തീയതി പങ്കുവെച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

> **Lead Summary:** റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളിൽ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24-ാം തീയതി തൃശൂരിൽ വെച്ചാണ് കല്യാണം നടക്കുന്നത്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിൻ്റെ ഭാഗമായി സർക്കാർ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിൽ വെച്ചാണ് വേടൻ വിവാഹ വാർത്ത പങ്കുവെച്ചത്.

## Article Content

റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളിൽ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24-ാം തീയതി തൃശൂരിൽ വെച്ചാണ് കല്യാണം നടക്കുന്നത്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിൻ്റെ ഭാഗമായി സർക്കാർ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിൽ വെച്ചാണ് വേടൻ വിവാഹ വാർത്ത പങ്കുവെച്ചത്.

ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനായി വേടൻ എത്തിയിരുന്നു. വേദിയിൽ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വേടനെ പൊന്നാടയണയിച്ച് അഭിനന്ദിച്ചിരുന്നു. വേടനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെ എം വി ഗോവിന്ദനാണ് ആദ്യം വിവാഹക്കാര്യം പൊതുവേദിയിൽ വെച്ച് പറയുന്നത്. മറുപടി പ്രസംഗത്തിനിടെ വേടനും ഇക്കാര്യം സ്ഥിരീകരിച്ചു. 'മാഷ് പറഞ്ഞതുപോലെ 24-ാം തീയതി ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോകുകയാണെന്ന് വേടൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343107/vedan-is-going-to-get-married-navami-is-the-bride-mv-govindan-master-shares-the-wedding-date)