---
title: "പൊയിലൂരിൽ സി പി എം അക്രമത്തിന് കോപ്പ് കൂട്ടുന്നു ;  മേപ്പാട്ടെ ബോംബ് സ്ഫോടനത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ബി.ജെ.പി."
english_title: "CPM condemns violence in Poilur; BJP demands thorough investigation into Meppade bomb blast"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/343097/cpm-condemns-violence-in-poilur-bjp-demands-thorough-investigation-into-meppade-bomb-blast"
published_at: "2026-02-20T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998155edec51_Untitled-2_copy.jpg"
keywords: []
---

# പൊയിലൂരിൽ സി പി എം അക്രമത്തിന് കോപ്പ് കൂട്ടുന്നു ;  മേപ്പാട്ടെ ബോംബ് സ്ഫോടനത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ബി.ജെ.പി.

> **Lead Summary:** പൊയിലൂർ: പൊയിലൂർ മേഖലയിൽ വ്യാപക അക്രമം നടത്താൻ സി.പി.എം മുന്നൊരു.ക്കം നടത്തുന്നതിൻ്റെ സൂചനയാണ് മേപ്പാട്ടുണ്ടായ സ്ഫോടനമെന്ന് ബി.ജെ.പി. ക്ഷേത്രോത്സവങ്ങൾ അലങ്കോലപ്പെടുത്താനുള്ള ഗൂഡാലോചനയാണ് ഇതിന് പിന്നിൽ.പൊലീസ് ഗൗരവപരമായ അന്വേഷണം നടത്തണമെന്നും ബിജെപി സംസ്ഥാന സമിതിയംഗം വി.പി സുരേന്ദ്രൻആവശ്യപ്പെട്ടു.

## Article Content

പൊയിലൂർ: പൊയിലൂർ മേഖലയിൽ വ്യാപക അക്രമം നടത്താൻ സി.പി.എം മുന്നൊരു.ക്കം നടത്തുന്നതിൻ്റെ സൂചനയാണ് മേപ്പാട്ടുണ്ടായ സ്ഫോടനമെന്ന് ബി.ജെ.പി. ക്ഷേത്രോത്സവങ്ങൾ അലങ്കോലപ്പെടുത്താനുള്ള ഗൂഡാലോചനയാണ് ഇതിന് പിന്നിൽ.പൊലീസ് ഗൗരവപരമായ അന്വേഷണം നടത്തണമെന്നും ബിജെപി സംസ്ഥാന സമിതിയംഗം വി.പി സുരേന്ദ്രൻആവശ്യപ്പെട്ടു.

പൊയിലൂരും പരിസര പ്രദേശങ്ങളിലും വ്യാപകമായ അക്രമം സംഘടിപ്പിക്കാൻ സി.പി.എം ശ്രമിക്കുകയാണ്. സെൻട്രൽ .പൊയിലൂർ സി.പി.എം കേന്ദ്രമായ മേപ്പാട്ട് ഇന്ന് കാലത്തുണ്ടായ ബോംബ് സ്പോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. വിവിധ ക്ഷേത്ര ഉത്സവങ്ങളുടെ ഭാഗമായി ഉൽസവങ്ങൾ അല ജോലപ്പെടുത്താൻ വ്യാപകമായ ശ്രമം നടക്കുകയാണ്.

മേഖലയിൽ വ്യാപകമായ ആയുധ ശേഖരം നടത്തുന്നുണ്ട്, പോലീസിൻ്റെ ഭാഗത്ത് നിന്ന് വേണ്ടത്ര നടപടി ഉണ്ടാവുന്നില്ല. ഇത് സി.പിഎം - പോലീസ് ഒത്തുകളിയുടെ ഭാഗമാണ് 'സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബി.ജെ.പി. സംസ്ഥാന സമിതി അംഗം വി.പി. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/343097/cpm-condemns-violence-in-poilur-bjp-demands-thorough-investigation-into-meppade-bomb-blast)