---
title: "വനിതാ ഡോക്ടർക്ക് നേരെ നായ്ക്കുരണപ്പൊടി പ്രയോഗം ; യുവതിയുൾപ്പെടെ രണ്ട് ജീവനക്കാർക്കെതിരെ കേസ്"
english_title: "Dog pee powder used on female doctor; Case filed against two employees including the woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342940/dog-pee-powder-used-on-female-doctor-case-filed-against-two-employees-including-the-woman"
published_at: "2026-02-19T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996dc58b826d_police.1697912334.jpg"
keywords: []
---

# വനിതാ ഡോക്ടർക്ക് നേരെ നായ്ക്കുരണപ്പൊടി പ്രയോഗം ; യുവതിയുൾപ്പെടെ രണ്ട് ജീവനക്കാർക്കെതിരെ കേസ്

> **Lead Summary:** കാഞ്ഞങ്ങാട്: മാവുങ്കാലിലെ വനിതാ ഡോക്ടർക്ക് നേരെ നായ്ക്കുരണപ്പൊടി പ്രയോഗിച്ച ആശുപത്രിയിലെ യുവതിയുൾപ്പെടെ രണ്ട് ജീവനക്കാർക്കെതിരെ ഹോസ്‌ദുർഗ് പൊലീസ് കേസെടുത്തു. ആശുപത്രി ജീവനക്കാരായ ജയകൃഷ്ണ‌ൻ, ലാബ് ടെക്‌നീഷ്യ അജ്ഞലി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

## Article Content

കാഞ്ഞങ്ങാട്: മാവുങ്കാലിലെ വനിതാ ഡോക്ടർക്ക് നേരെ നായ്ക്കുരണപ്പൊടി പ്രയോഗിച്ച ആശുപത്രിയിലെ യുവതിയുൾപ്പെടെ രണ്ട് ജീവനക്കാർക്കെതിരെ ഹോസ്‌ദുർഗ് പൊലീസ് കേസെടുത്തു. ആശുപത്രി ജീവനക്കാരായ ജയകൃഷ്ണ‌ൻ, ലാബ് ടെക്‌നീഷ്യ അജ്ഞലി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

മാവുങ്കാൽ സൈനിക ക്ഷേമ ആശുപത്രിയിലെ ആശുപത്രിയിലെ ഡോക്‌ടർ ടി കെ ശർമ്മിന(31)യ്ക്ക് നേരെയാണ് ജീവനക്കാർ നായകുരണപൊടി പ്രയോഗിച്ചത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. ഡോക്ട‌റുടെ പരിശോധനാമുറിയിലെ കസേരയിലും മേശയിലും മറ്റും ഇവർ നായ്ക്കരണപ്പൊടി വിതറിയെന്നാണ് കേസ്.

പരിശോധനാമുറിയിലെ കസേരയിൽ ഇരുന്നയുടൻ ഡോക്ടർക്ക് ശാരീരികബുദ്ധിമുട്ടും ഡ്യൂട്ടിക്ക് തടസ്സവും അനുഭവപ്പെട്ടുവെന്ന പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342940/dog-pee-powder-used-on-female-doctor-case-filed-against-two-employees-including-the-woman)