---
title: "തീപ്പിടുത്തം ; ജയലക്ഷ്മിക്ക് നഷ്ടം 50 കോടി, കേസെടുത്ത് പൊലീസ്"
english_title: "Fire breaks out; Jayalakshmi loses Rs 50 crore, police registers case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342920/fire-breaks-out-jayalakshmi-loses-rs-50-crore-police-registers-case"
published_at: "2026-02-19T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996d410b1dba_download_(1).jfif"
keywords: []
---

# തീപ്പിടുത്തം ; ജയലക്ഷ്മിക്ക് നഷ്ടം 50 കോടി, കേസെടുത്ത് പൊലീസ്

> **Lead Summary:** ജയലക്ഷ്മി സിൽക്സ് ടെക്സ്‌റ്റൈൽ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ 50 കോടി രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. സ്ഥാപനത്തിൽ ഇന്നലെ പൊലീസ് അഗ്നിരക്ഷാ സേന, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്,

## Article Content

ജയലക്ഷ്മി സിൽക്സ് ടെക്സ്‌റ്റൈൽ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ 50 കോടി രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. സ്ഥാപനത്തിൽ ഇന്നലെ പൊലീസ് അഗ്നിരക്ഷാ സേന, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്,

ഫൊറൻസിക് ഉദ്യോഗസ്‌ഥർ തെളിവെടുത്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. വൈദ്യുതി ഷോർട് സർക്യൂട്ട് ആകാം കാരണമെന്നും വിശദമായ അന്വേഷണം വേണമെന്നും ജയലക്ഷ്മി സിൽക്സ് മാനേജിങ് ഡയറക്ട‌ർ എൻ.ഗോവിന്ദ കമ്മത്ത് പറഞ്ഞു. യഥാർഥ നഷ്ടം എത്രയെന്നു വ്യക്ത‌മല്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം നിലയിലെ റിസർവ് സ്‌റ്റോക്ക് ഭാഗത്തു നിന്നാണു തീ പടർന്നത്. പിന്നീട് ഒന്നാം നിലയിലേക്കു പടരുകയായിരുന്നു. കത്തിയതിനു പുറമേ, ബാക്കി തുണികളെല്ലാം പുക പടർന്നും ചീത്തയായി. ഒരു വസ്ത്രവും ഇനി വിൽക്കാൻ പറ്റാത്ത സ്‌ഥിതിയിലാണ്. വീണ്ടും തുറക്കാൻ എത്ര നാൾ വേണ്ടി വരുമെന്നു വ്യക്തമല്ല. പൂർണമായി ഇൻഷുറൻസ് ഉണ്ട്. വീണ്ടും തുറക്കും വരെ ജീവനക്കാരെ മറ്റു കടകളിലേക്കു വിന്യസിക്കും. 2023 ഏപ്രിലിൽ തീപിടിച്ചപ്പോൾ, അഗ്നിരക്ഷാ സേന നിർദേശിച്ച സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഒരുക്കിയിരുന്നതായി

ഗോവിന്ദ കമ്മത്ത് പറഞ്ഞു. കോടികളുടെ ഫർണീച്ചറുകളും കത്തിനശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തീപിടിത്തത്തിൽ ഷോറൂമിന്റെ 1, 2 നിലകളുടെ പിൻഭാഗം പാതിയോളം കത്തിനശിച്ചിട്ടുണ്ട്. വെള്ളം അകത്തേക്കു ചീറ്റിക്കാനായി ഗ്ലാസ് പാനൽ ഭിത്തി തകർത്തതിനാൽ ചില്ലുകൾ ചിതറിക്കിടപ്പാണ്.

ജില്ലയിലെ വിവിധ അഗ്നിരക്ഷാ സേനാ യൂണിറ്റുകൾക്കു പുറമേ കോഴിക്കോട് വിമാനത്താവ ളത്തിലെ എയർക്രാഫ്റ്റ് റസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങ് യൂണിറ്റ് കൂടിയെത്തിയാണ് 3 മണിക്കൂ റോളമെടുത്തു തീ നിയന്ത്രണ വിധേയമാക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342920/fire-breaks-out-jayalakshmi-loses-rs-50-crore-police-registers-case)