---
title: "കുന്നോത്ത്പറമ്പിൽ കാട്ടുപന്നിയക്രമത്തിൽ വയോധികന് പരിക്ക് ; 2 പന്നികളെ വെടിവച്ചു കൊന്നു."
english_title: "Elderly man injured in wild boar attack in Kunnoth field; 2 pigs shot dead."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342865/elderly-man-injured-in-wild-boar-attack-in-kunnoth-field-2-pigs-shot-dead"
published_at: "2026-02-19T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996b3a9f30f0_Untitled-2_copy.jpg"
keywords: []
---

# കുന്നോത്ത്പറമ്പിൽ കാട്ടുപന്നിയക്രമത്തിൽ വയോധികന് പരിക്ക് ; 2 പന്നികളെ വെടിവച്ചു കൊന്നു.

> **Lead Summary:** പാനൂർ : കാട്ടുപന്നികളുടെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു. പിന്നാലെ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ പതിനേഴാം വാർഡ് പുത്തൂർ കുണ്ടുങ്കര വയലിൽ കഴിഞ്ഞ ദിവസം രാവിലെയാണ് വീടിന് മുന്നിൽ കൃഷി സ്ഥലത്ത് എത്തിയ ബിസ്മില്ല മഹലിൽ ടി അബ്ദുഹാജിക്ക് കാട്ട് പന്നി അക്രമത്തിൽ പരുക്കേറ്റത്. തുടർന്നാണ്

## Article Content

പാനൂർ : കാട്ടുപന്നികളുടെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു. പിന്നാലെ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ പതിനേഴാം വാർഡ് പുത്തൂർ കുണ്ടുങ്കര വയലിൽ കഴിഞ്ഞ ദിവസം രാവിലെയാണ് വീടിന് മുന്നിൽ കൃഷി സ്ഥലത്ത് എത്തിയ ബിസ്മില്ല മഹലിൽ ടി അബ്ദുഹാജിക്ക് കാട്ട് പന്നി അക്രമത്തിൽ പരുക്കേറ്റത്. തുടർന്നാണ്

ജനങ്ങൾക്കും കൃഷിക്കും ഭീഷണിയായ കാട്ടു പന്നികളെ കൊല്ലാനുള്ള തീരുമാനം പഞ്ചായത്ത് അംഗം കെ സി ബിന്ദുവിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയത്.

കണ്ണൂർ ഡിവിഷനൽ ഫോറസ്റ്റ് എംപാനൽ ഷൂട്ടർ വിനോദ് സി കെ സ്ഥലത്തെത്തി രണ്ട് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു.

വാർഡ് മെമ്പർ ബിന്ദു സി കെ, പ്രദേശ വാസികൾ എന്നിവർ നേതൃത്വം നൽകി. കാട്ടുപന്നികളെ വനം വകുപ്പ് നിയമ പ്രകാരം മറവ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342865/elderly-man-injured-in-wild-boar-attack-in-kunnoth-field-2-pigs-shot-dead)