---
title: "കണ്ണൂരിൽ മർദ്ദനത്തെ തുടർന്ന് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ ദൂരൂഹതയെന്ന് കുടുംബം"
english_title: "Family alleges foul play in Kannur goods auto driver's death after being beaten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342752/family-alleges-foul-play-in-kannur-goods-auto-drivers-death-after-being-beaten"
published_at: "2026-02-18T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995ec8b37c20_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരിൽ മർദ്ദനത്തെ തുടർന്ന് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ ദൂരൂഹതയെന്ന് കുടുംബം

> **Lead Summary:** കണ്ണൂർ ഏച്ചൂർ മാവിലാച്ചാലിലെ പോതിക്കോട്ടത്ത് ഹൗസിലെ പി ബൈജുവാണ് ഇന്നലെ രാത്രി 9 മണിയോടെ മരണപ്പെട്ടത്. ഇന്നലെ രാത്രി ആറരയോടെകാനച്ചേരി ചാപ്പയിൽ വച്ച്ഗുഡ്‌സ് ഓട്ടോ ഉടമ അനൂപും ഡ്രൈവറായ ബൈജുവും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു.

## Article Content

കണ്ണൂർ ഏച്ചൂർ മാവിലാച്ചാലിലെ പോതിക്കോട്ടത്ത് ഹൗസിലെ പി ബൈജുവാണ് ഇന്നലെ രാത്രി 9 മണിയോടെ മരണപ്പെട്ടത്. ഇന്നലെ രാത്രി ആറരയോടെകാനച്ചേരി ചാപ്പയിൽ വച്ച്ഗുഡ്‌സ് ഓട്ടോ ഉടമ അനൂപും ഡ്രൈവറായ ബൈജുവും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു.

ഇതിനിടെ നിലത്ത് തലയടിച്ച് വീണ ബൈജുവിനെ ഓട്ടോറിക്ഷ യിൽ മാവിലാച്ചാലിലെ വീട്ടിൽ എത്തിക്കുകയായിരുന്നുവെന്നതാണ് ദൂരൂഹതയായി ആരോപിക്കപ്പെടുന്നന്നത്. തുടർന്ന് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും, നാട്ടുകാരും ചേർ ന്ന് ബൈജുവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയാ യിരുന്നു.

വണ്ടിയുടെ പണം കൊടുക്കുന്നത് സംബന്ധിച്ച തർക്കമാണ് ഇരുവരും തമ്മിൽ ഉന്തിലും തള്ളിലും കലാശിച്ചെതെന്നാണ് പറയു ന്നത്. മരണത്തിൽ ദുരൂഹത യുണ്ടെന്ന് കാണിച്ച് ബന്ധു വായ സതീശൻ്റെ പരാതിയിൽ ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈജുവിനെ മർദ്ദിച്ചുവെന്നാരോപിക്കപ്പെ ടുന്ന അവേരപറമ്പ് സ്വദേശിയായ ഗുഡ്‌സ് ഓട്ടോ ഉടമ അനുപ് കുമാർ ഇപ്പോൾ ഏച്ചൂരിനടുത്താണ് താമസം. പരേതനായ കുഞ്ഞപ്പ നായരുടെയും പോതി കോട്ടത്ത് നാണിയുടെ മകനാണ് മരണപ്പെട്ട ബൈജു . ഭാര്യ: സജ്ന.

മക്കൾ: ഐശ്വര്യ, ജിഷ്ണു. സഹോദരങ്ങൾ: ബീന, സുനിത, ബാബു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342752/family-alleges-foul-play-in-kannur-goods-auto-drivers-death-after-being-beaten)