---
title: "മൊകേരിയിൽ വരയത്ത്, കുപ്യാട്ട്, കണിയളി, ഇല്ലത്ത് എന്നീ കുടുംബങ്ങൾ വീട്ടുമുറ്റ സാംസ്കാരിക സദസ് സംഘടിപ്പിച്ചു"
english_title: "In Mokeri, the Varayat, Kupyat, Kaniyali and Illath families organized a backyard cultural gathering."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342742/in-mokeri-the-varayat-kupyat-kaniyali-and-illath-families-organized-a-backyard-cultural-gathering"
published_at: "2026-02-18T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995d4444fc50_Untitled-2_copy.jpg"
keywords: []
---

# മൊകേരിയിൽ വരയത്ത്, കുപ്യാട്ട്, കണിയളി, ഇല്ലത്ത് എന്നീ കുടുംബങ്ങൾ വീട്ടുമുറ്റ സാംസ്കാരിക സദസ് സംഘടിപ്പിച്ചു

> **Lead Summary:** മൊകേരിയിലെ പ്രമുഖ കുടുംബങ്ങളായ വരയത്ത്, കുപ്യാട്ട്, കണിയളി, ഇല്ലത്ത് എന്നീ കുടുംബങ്ങളുടെ നേതൃത്വത്തിൽ മാഞ്ചോട്ടിൽ വീട്ടുമുറ്റ സാംസ്കാരിക സദസ് സംഘടിപ്പിച്ചു.

## Article Content

മൊകേരിയിലെ പ്രമുഖ കുടുംബങ്ങളായ വരയത്ത്, കുപ്യാട്ട്, കണിയളി, ഇല്ലത്ത് എന്നീ കുടുംബങ്ങളുടെ നേതൃത്വത്തിൽ മാഞ്ചോട്ടിൽ വീട്ടുമുറ്റ സാംസ്കാരിക സദസ് സംഘടിപ്പിച്ചു.

കുടുംബാംഗമായ മൊകേരി ഐ കെ. ബി റോഡിലെ വി.കെ മോഹൻദാസിൻ്റെ വികാസ് വീട്ടുമുറ്റത്താണ് പരിപാടി ഒരുക്കിയത്വീട്ടുമുറ്റത്തുളള മാവിൻ ചുവട്ടിലാണ് പരിപാടി നടന്നത്

സാംസ്കാരിക പ്രവർത്തകൻ എ. യതീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കുടുംബാംഗമായ

കണ്ണൂർ സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാർ ഇ. ദേവദാസ് അധ്യക്ഷത വഹിച്ചു.ഡോ. സുകുമാർ അഴീക്കോട് സ്മാരക പുരസ്കാര ജേതാവ്പ്രേമൻ ഇല്ലത്തിന്  എ. യതീന്ദ്രൻ മാസ്റ്റർ ഉപഹാരം സമർപ്പിച്ചു.പാനൂർ കൺട്രോൾ റൂം എസ്.ഐ സുനിൽ കുമാർ, നാഷണൽ ആർച്ചറി മൽസരവിജയിയായ മിഹിത. ആർ.നെ ആദരിച്ചു.കഥ മത്സര വിജയിയായ ഋതുനന്ദ എം.പി യെ രാജുകാട്ടുപുനം ഉപഹാരം നൽകി ആദരിച്ചു.അനിരുദ്ധൻ എട്ടു വീട്ടിൽ ചിത്രകലാ മത്സര വിജയിയായ ഗായത്രി എച്ച് ബിനോയിക്ക് ഉപഹാരം നൽകി.​ഡോ. കെ. വി. ശശിധരൻ കലാ കായിക മൽസര വിജയിയായ ഡോണ എസ്. കുമാറിന് ഉപഹാരം നൽകി.

രാജേന്ദ്രൻ തായാട്ട് ആദ്രജ എം. എ ക്ക് ഉപഹാരം നൽകി.

രാജു കാട്ടുപുനം, അഷ്റഫ് ചമ്പാട്, മുസ്തഫ കമാൽ എന്നിവർ പുസ്തക പരിചയം നടത്തി.ഡോ. കെ. വി. ശശിധരൻ, പവിത്രൻ മൊകേരി, രാജേന്ദ്രൻ തായാട്ട്,

കെ.ഇ കഞ്ഞബ്ദുള്ള, എൻ.കെ ജയ പ്രസാദ്, ഷിനന്റു കോട്ടായി,

അനിരുദ്ധൻ എട്ടു വീട്ടിൽ,കെ. വി. മുകുന്ദൻ, ഹരിദാസ് മൊകേരി,  എന്നിവർ  സംസാരിച്ചു.പ്രേമൻ ഇല്ലത്ത് മറുമൊഴി പ്രസംഗം നടത്തി.​വി. കെ. മോഹൻദാസ് സ്വാഗതവും ശശീന്ദ്രൻ പാട്യം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342742/in-mokeri-the-varayat-kupyat-kaniyali-and-illath-families-organized-a-backyard-cultural-gathering)