---
title: "ഒരു സ്ട്രോംഗ് ചായ കുടിക്കണോ  ; കുന്നോത്ത് ഗ്രാമ  പഞ്ചായത്തോഫീസിലെത്തിയാ മതി, ടീ  സ്നാക്സ് പദ്ധതിക്ക് തുടക്കം"
english_title: "Want to drink a strong tea; Just come to Kunnoth Gram Panchayat Office, Tea & Snacks project begins"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342548/want-to-drink-a-strong-tea-just-come-to-kunnoth-gram-panchayat-office-tea-snacks-project-begins"
published_at: "2026-02-17T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69949cc26f66a_Untitled-1_copy.jpg"
keywords: []
---

# ഒരു സ്ട്രോംഗ് ചായ കുടിക്കണോ  ; കുന്നോത്ത് ഗ്രാമ  പഞ്ചായത്തോഫീസിലെത്തിയാ മതി, ടീ  സ്നാക്സ് പദ്ധതിക്ക് തുടക്കം

> **Lead Summary:** പാനൂർ : കുന്നോത്ത്പറമ്പുകാർക്ക് ചായ കുടിക്കാനാഗ്രഹം തോന്നുമ്പോൾ ഇനി തൊട്ടടുത്തുള്ള പഞ്ചായത്തോഫീസിലേക്ക് നേരെ പോയാൽ മതി. ചായക്കൊപ്പം, സ്നാക്സും കിട്ടും. ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് ആശ്വാസമേകാനാണ് സൗജന്യ ടീ & സ്നാക്സ് പദ്ധതി നടപ്പാക്കുന്നത്.

## Article Content

പാനൂർ : കുന്നോത്ത്പറമ്പുകാർക്ക് ചായ കുടിക്കാനാഗ്രഹം തോന്നുമ്പോൾ ഇനി തൊട്ടടുത്തുള്ള പഞ്ചായത്തോഫീസിലേക്ക് നേരെ പോയാൽ മതി. ചായക്കൊപ്പം, സ്നാക്സും കിട്ടും. ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് ആശ്വാസമേകാനാണ് സൗജന്യ ടീ & സ്നാക്സ് പദ്ധതി നടപ്പാക്കുന്നത്.

ഒരു സ്ട്രോംഗ് ടീ എന്ന് കുന്നോത്ത് പറമ്പ് പഞ്ചായത്തിലെത്തി ആരെങ്കിലും പറയുന്നത് കേട്ടാൽ ആശ്ചര്യപെടേണ്ട. പഞ്ചായത്ത് നടപ്പാക്കുന്ന പൊതുജന സൗഹൃദ പദ്ധതിയാണിത്. ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മുഴുവൻ ആളുകൾക്കും സൗജന്യമായി ചായയും സ്നാക്സും നൽകും. പിന്നീട് അവരുടെ ആവശ്യം ചോദിച്ചറിഞ്ഞ് പോകേണ്ട സെക്ഷനിലെത്തിക്കും. കുടുംബശ്രീക്കാണ് 'ടീ & സ്നാക്സ്' പദ്ധതിയുടെ നടത്തിപ്പ് ചുമതല. കൊളവല്ലൂർ എസ്.ഐ ടി.കെ അഖിൽ ചായ കുടിച്ചു കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഫസീല അധ്യക്ഷത വഹിച്ചു. പ്രശസ്ത വ്‌ളോഗർ ഷെഫ് ഷാൻ മുഖ്യാതിഥിയായി പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി കെ ചന്ദ്രൻ മാസ്റ്റർ, ഗിരീഷ് പോതിയാൽ, ടി എം നാസർ, കരുവാങ്കണ്ടി ബാലൻ, നാടുവാളിൽ ശശി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കെ മുഹമ്മദലി, കെ പി സമീറ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ കെ സാഗർ, ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342548/want-to-drink-a-strong-tea-just-come-to-kunnoth-gram-panchayat-office-tea-snacks-project-begins)