---
title: "നാദാപുരത്ത് പൊറോട്ടക്ക് ചൂട് കുറഞ്ഞതിന് ഫാസ്റ്റ് ഫുഡ് കട അടിച്ച് തകർത്തു ; കടയുടമക്ക് പരിക്ക്"
english_title: "Fast food shop vandalized in Nadapuram over low temperature of paratha; shop owner injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342446/fast-food-shop-vandalized-in-nadapuram-over-low-temperature-of-paratha-shop-owner-injured"
published_at: "2026-02-17T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69941aed801b2_Untitled-6_copy.jpg"
keywords: []
---

# നാദാപുരത്ത് പൊറോട്ടക്ക് ചൂട് കുറഞ്ഞതിന് ഫാസ്റ്റ് ഫുഡ് കട അടിച്ച് തകർത്തു ; കടയുടമക്ക് പരിക്ക്

> **Lead Summary:** പൊറോട്ടയ്ക്ക് ചൂട് കുറഞ്ഞതിനെ തുടർന്ന് നാദാപുരം പുറമേരിയിൽ ഫാസ്റ്റ് ഫുഡ് കട അടിച്ച് തകർത്തു. വെള്ളികുളങ്ങര സ്വദേശി സാദിഖിൻ്റെ ഉടമസ്ഥതയിലുള്ള കടയാണ് തകർത്തത്.

## Article Content

പൊറോട്ടയ്ക്ക് ചൂട് കുറഞ്ഞതിനെ തുടർന്ന് നാദാപുരം പുറമേരിയിൽ ഫാസ്റ്റ് ഫുഡ് കട അടിച്ച് തകർത്തു. വെള്ളികുളങ്ങര സ്വദേശി സാദിഖിൻ്റെ ഉടമസ്ഥതയിലുള്ള കടയാണ് തകർത്തത്.

രാത്രി ഏഴ് മണിയോടെ കടിയിലെത്തിയ ആൾ പൊറാട്ട ആവശ്യപ്പെട്ടു. പൊറാട്ട കൊടുത്തപ്പോൾ ചൂടില്ലെന്ന് ആരോപിച്ച് കടക്കാരനെ തള്ളി മാറ്റുകയും കടയുടെ മുൻവശത്തെ ചില്ല് അടിച്ച് തകർക്കുകയുമായിരുന്നു. പരിക്കേറ്റ കടയുടമ സാദിഖ് നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342446/fast-food-shop-vandalized-in-nadapuram-over-low-temperature-of-paratha-shop-owner-injured)