---
title: "മികവാർന്ന ചിട്ടയായ പ്രവർത്തനം ; ചൊക്ലി ഗ്രാമപഞ്ചായത്തിന് മഹാത്മ പുരസ്ക്കാരം"
english_title: "Excellent and systematic work; Chokli Gram Panchayat awarded Mahatma Award"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342383/excellent-and-systematic-work-chokli-gram-panchayat-awarded-mahatma-award"
published_at: "2026-02-17T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993e94cb67b6_Untitled-3_copy.jpg"
keywords: []
---

# മികവാർന്ന ചിട്ടയായ പ്രവർത്തനം ; ചൊക്ലി ഗ്രാമപഞ്ചായത്തിന് മഹാത്മ പുരസ്ക്കാരം

> **Lead Summary:** ജല സംരക്ഷണത്തിനും കാർഷികമേഖലക്കും പ്രാധാന്യം നൽകുന്ന പ്രവൃത്തികൾ ഏറ്റെടുത്ത്നടപ്പാക്കിയചൊക്ലി പഞ്ചായത്തിന്റെ മികവിന് അംഗീകാരം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി -മഹാത്മാപുരസ്കാരം ജില്ലയിൽ ഒന്നാം സ്ഥാനം ചൊക്ലി ഗ്രാമപ്പഞ്ചായത്ത് നേടി.2024-25 വർഷത്തെ തൊഴിലുറപ്പ് പദ്ധതിപ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്ക്കാരം.

## Article Content

ജല സംരക്ഷണത്തിനും കാർഷികമേഖലക്കും പ്രാധാന്യം നൽകുന്ന പ്രവൃത്തികൾ ഏറ്റെടുത്ത്നടപ്പാക്കിയചൊക്ലി പഞ്ചായത്തിന്റെ മികവിന് അംഗീകാരം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി -മഹാത്മാപുരസ്കാരം ജില്ലയിൽ ഒന്നാം സ്ഥാനം ചൊക്ലി ഗ്രാമപ്പഞ്ചായത്ത് നേടി.2024-25 വർഷത്തെ തൊഴിലുറപ്പ് പദ്ധതിപ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്ക്കാരം.

മഴക്കുഴി നിർമാണവും മൺ വരമ്പുകളു ടെ നിർമാണവും നിലവിലുള്ള തോടുകൾ കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്ന പ്രവൃത്തികളും ഇവിടെ നടപ്പാക്കിയിരുന്നു. ഭൂഗർഭ ജലവിതാനത്തിൻ്റെ നിരപ്പ് ഉയർത്തുന്ന തിന് പ്രാധാന്യം നൽകി പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പാക്കി. കൂടാതെ ഭൂവികസന പ്രവൃത്തികളും കാർഷിക പ്രവർത്തികളുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.

പശ്ചാത്തലസൗകര്യ വികസനത്തിന്റെ ഭാഗമായി ഗ്രാമീണ റോഡു കളുടെ നിർമാണപ്രവൃത്തികളും ഡ്രെയ്നേജ് നിർമാണവും ഏറ്റെടുത്ത് നടപ്പാക്കിയിട്ടുണ്ട്. 2024-25 വർഷം 3,02,38,000 രൂപ ചെലവാ യിട്ടുണ്ട്. ഇതിൽ 2,15,78,000 രൂപ തൊഴിലാളികൾക്കുള്ള കൂലിയിനത്തിലും ബാക്കി മെറ്റീ രിയൽ ഇനത്തിലുമാണ് ചെലവഴിച്ചത്.

ആകെ തൊഴിൽ ചെയ്ത 799 കുടുംബങ്ങളിൽ 3,40,529 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകി. 18 മിനി എം.സി.എഫ്. പ്രവൃത്തികൾ ഇവിടെ പൂർത്തീകരിച്ചു. നാടിന്റെ പൊതു തികൾ രൂപ പ്പെടുമ്പോഴാണ് അത് മികവുറ്റതാകുന്നത്. തൊഴിലുറപ്പ് പദ്ധതിയെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞതോടെ ഈ നാട് മാതൃകാപരമായി ഉയർ ന്നതിൽ നമുക്ക് അഭിമാ നിക്കാമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.അനൂപ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342383/excellent-and-systematic-work-chokli-gram-panchayat-awarded-mahatma-award)