---
title: "ഒമാസ് ഹോട്ടലിൽ നിന്നും മലിനജലം പുറത്തേക്ക് വിടുന്നതിനെതിരെ ശക്തമായ സമരം തുടരുമെന്ന് ജനകീയ ഗ്രാമസംരക്ഷണ സമിതി ; പാനൂർ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തും"
english_title: "Janakiya Gram Samrakshana Samiti says it will continue its strong protest against the discharge of sewage from Omas Hotel; will march to Panur Municipality office"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342336/janakiya-gram-samrakshana-samiti-says-it-will-continue-its-strong-protest-against-the-discharge-of-sewage-from-omas-hotel-will-march-to-panur-municipality-office"
published_at: "2026-02-16T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69932f5829ccc_Untitled-1_copy.jpg"
keywords: []
---

# ഒമാസ് ഹോട്ടലിൽ നിന്നും മലിനജലം പുറത്തേക്ക് വിടുന്നതിനെതിരെ ശക്തമായ സമരം തുടരുമെന്ന് ജനകീയ ഗ്രാമസംരക്ഷണ സമിതി ; പാനൂർ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തും

> **Lead Summary:** പാനൂർ : മേലെ പൂക്കോം ഒമാസ് ഹോട്ടലിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനെതിരെ ജനകീയ ഗ്രാമ സംരക്ഷണ സമിതി ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടാംഘട്ടമായി സമരം നഗരസഭ ഓഫീസിസ് മുന്നിലേക്ക് മാറ്റും. ഹോട്ടൽ ഉടമ ഉന്നയിച്ച ആരോപണങ്ങൾ സമരസമിതി ഭാരവാഹികൾ നിഷേധിച്ചു. സമരത്തെ പൊളിക്കുക എന്ന ഉദ്ദേശമാണ് ഹോട്ടലുടമ

## Article Content

പാനൂർ : മേലെ പൂക്കോം ഒമാസ് ഹോട്ടലിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനെതിരെ ജനകീയ ഗ്രാമ സംരക്ഷണ സമിതി ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടാംഘട്ടമായി സമരം നഗരസഭ ഓഫീസിസ് മുന്നിലേക്ക് മാറ്റും. ഹോട്ടൽ ഉടമ ഉന്നയിച്ച ആരോപണങ്ങൾ സമരസമിതി ഭാരവാഹികൾ നിഷേധിച്ചു. സമരത്തെ പൊളിക്കുക എന്ന ഉദ്ദേശമാണ് ഹോട്ടലുടമ

ക്കുള്ളത്. ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുവാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും ഉള്ള ആസൂത്രിതമായ ശ്രമമാണ് ഹോട്ടൽ ഉടമ നടത്തുന്നത്. പ്രദേശത്തെ മാലിന്യ പ്രശ്നം പരിഹരിക്കപ്പെടണം. സമരസമിതി ചെയർമാനും സ്കൂൾ മാനേജർക്കും എതിരെ ഉയർന്ന ആരോപണം നിയമപരമായി നേരിടും. കിണർ ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി ഉയർന്നിരിക്കുന്നു. ജലത്തിൽ അമോണിയയുടെ സാന്നിധ്യവും ഇരുമ്പിന്റെ അംശവും കൂടുതലായി കാണപ്പെടുന്നു. ജലത്തിന് ദുർഗന്ധമാണ് ഉള്ളത്.ഹോട്ടൽ ഉടമ പറയുന്ന പൊളിഞ്ഞ കക്കൂസ് ടാങ്ക് എവിടെയാണെന്ന് അദ്ദേഹം തെളിയിക്കേണ്ടതുണ്ട്. സ്ക്കൂൾ കിണർ നിർമ്മാണവേളയിൽ എടുത്ത ഫോട്ടോ ആണ് ഹോട്ടലുടമ പുറത്തേക്ക് വിട്ടത്. വിദ്യാർഥികൾക്ക് കിണർജലം ഇതുവരെ ഉപയോഗിക്കാൻ സാധിച്ചിട്ടില്ല. കുട്ടികൾ വീട്ടിൽ നിന്നും വെള്ളം കൊണ്ട് വരികയാണ് ചെയ്യുന്നത്. പ്രസ്തുത ജലം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യപ്പെടുന്നത്.

ഇരഞ്ഞികുളം മലിനമായിരിക്കുകയാണ്. ഓയിൽ പശയുള്ള വെള്ളമാണ് ഇപ്പോൾ കുളത്തിൽ ഉള്ളത്. കുളത്തിലെ മീനുകൾ ചത്തുപൊങ്ങി.ഹോട്ടൽ ചുമരിൽ നിന്നും വെള്ളം ലീക്ക് ആകുന്നത് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.റോഡിൽനിന്ന് മൂന്ന് മീറ്റർ വിടാതെയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.ഒരു മതത്തിനും എതിരെയല്ല സമരം. ജനകീയ സമരത്തിൽ എല്ലാ മത വിഭാഗത്തിലും പെട്ട ആളുകൾ പങ്കെടുത്ത് വരുന്നുണ്ട്. ഹോട്ടലുടമ വർഗീയ ധ്രുവീകരണം ഉണ്ടാക്കുവാനുള്ള ശ്രമം നടത്തി വരികയാണ്.ഹോട്ടലിൽ അതിഭീകരമായ ശബ്ദമലിനീകരണം നടക്കുന്നു.

ഇരത്തികുളം, സ്കൂൾ കിണർജലം മറ്റു ഇരുപതോളം വീടുകളിലെ കിണർജലം എന്നിവ മലിനമാകുന്നത് തടയേണ്ടിയിരിക്കുന്നു. അധികൃതർ നിഷ്പക്ഷമായി പ്രവർത്തിച്ച് മാലിന്യ പ്രശ്നം പരിഹരിക്കണം.ജനകീയ ഗ്രാമ സംരക്ഷണ സമിതി,സ്കൂൾ പിടിഎ എന്നിവർ സബ് കലക്ടർ, കലക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.സമരസമിതിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരത്തിൻ്റെ ഭാഗമായി നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തുന്നതാണ്.വാർത്താസമ്മേളനത്തിൽ പ്രദീപ് ശ്രീലകം, പി പി രജിൽകുമാർ, കെ പി പ്രദീപൻ മാസ്റ്റർ, ഇ കെ പവിത്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342336/janakiya-gram-samrakshana-samiti-says-it-will-continue-its-strong-protest-against-the-discharge-of-sewage-from-omas-hotel-will-march-to-panur-municipality-office)