---
title: " സമരത്തിൽ പങ്കെടുത്ത എഴുപത് ശതമാനവും ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നവർ ; സമരത്തിന് പിന്നിൽ ഫണ്ട് നൽകാത്ത വിരോധമെന്നും പാനൂരിലെ  ഒമാസ് ഹോട്ടലുടമ"
english_title: "Seventy percent of those who participated in the protest were those who ate from here; the owner of Omas Hotel in Panur says the protest is due to lack of funding"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342076/seventy-percent-of-those-who-participated-in-the-protest-were-those-who-ate-from-here-the-owner-of-omas-hotel-in-panur-says-the-protest-is-due-to-lack-of-funding"
published_at: "2026-02-15T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69914995d9ed8_Untitled-1_copy.jpg"
keywords: []
---

#  സമരത്തിൽ പങ്കെടുത്ത എഴുപത് ശതമാനവും ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നവർ ; സമരത്തിന് പിന്നിൽ ഫണ്ട് നൽകാത്ത വിരോധമെന്നും പാനൂരിലെ  ഒമാസ് ഹോട്ടലുടമ

> **Lead Summary:**  ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ച ജനകീയ ഗ്രാമ സംരക്ഷണ സമിതിയിലെ 70 ശതമാനം പേരും ഒമാസിൽ നിന്നും ഭക്ഷണം കഴിക്കുന്നവരാണ്. പലരും തെറ്റിദ്ധരിപ്പിക്കപ്പെട്ടു.

## Article Content

 ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ച ജനകീയ ഗ്രാമ സംരക്ഷണ സമിതിയിലെ 70 ശതമാനം പേരും ഒമാസിൽ നിന്നും ഭക്ഷണം കഴിക്കുന്നവരാണ്. പലരും തെറ്റിദ്ധരിപ്പിക്കപ്പെട്ടു.

സമീപത്തെ സ്കൂൾ മാനേജ്മെൻറ് ഒരു പിരിവിന് സമീപിച്ചപ്പോൾ ഫണ്ട് കൈമാറി. എന്നാൽ വലിയ തുക ആവശ്യപ്പെട്ടപ്പോൾ നൽകാനാവില്ല എന്ന് പറഞ്ഞു. എന്നാൽ ഒരറബി അദ്ധ്യാപകനെസംഘടിപ്പിച്ച് തരണമെന്നും

15 മുതൽ 20വരെ ലക്ഷം രൂപ വാങ്ങാമെന്നും പറഞ്ഞു. എന്നാൽ തന്നെ കൊണ്ടാക്കുന്ന കാര്യമല്ല എന്ന് പറഞ്ഞു. എല്ലാ പാർട്ടിക്കാരും ചോദിച്ചാൽ ഫണ്ട് നൽകാറുണ്ട്.അവർ പറയുന്ന പണമല്ല, എന്നാൽ തങ്ങൾക്ക് കഴിയാൻ ആവുന്നത് നൽകാറുണ്ട്.

സമരത്തിൽ പങ്കെടുത്തതിൽ 70% പേരും ഒമാസ് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നവരാണ്. അവർ കാര്യം അറിയാതെയാണ് സമരത്തിൽ പങ്കെടുത്തിട്ടുള്ളതെന്നും ഹോട്ടലുടമ പുറത്ത് വിട്ട വീഡിയോയിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342076/seventy-percent-of-those-who-participated-in-the-protest-were-those-who-ate-from-here-the-owner-of-omas-hotel-in-panur-says-the-protest-is-due-to-lack-of-funding)